Press Club Vartha

ടിനി ടോമിനെതിരെ ആരോപണവുമായി നടി അൻസിബ

കൊച്ചി: നടന്‍ ടിനി ടോമിനെതിരെ ആരോപണവുമായി അന്‍സിബ ഹസന്‍. അമ്മ സംഘടനയിലെ തന്റെ രാജിക്ക് കാരണം ടിനി ടോമും സംഘടനയിലെ ചിലരുമാണെന്നാണ് അൻസിബ പറയുന്നത്. ടിനി ടോം ജിഹാദി എന്ന് വിളിച്ചു തന്നെ അധിക്ഷേപിച്ചു. മാത്രമല്ല തനിക്ക് എല്ലാവരുമായി അവിഹിതം ഉണ്ടെന്ന് പറഞ്ഞ് പരത്തിയെന്നും അൻസിബ പറഞ്ഞു.

എതിരില്ലാതെ ജോയിന്റ് സെക്രട്ടറിയായി വന്നത് മുതല്‍ തനിക്ക് എതിരെ ആരോപണങ്ങള്‍ തുടങ്ങിയതാണെന്ന് അന്‍സിബ പറഞ്ഞു. ഒരു കമ്മിറ്റി ആകുമ്പോള്‍ എല്ലാവര്‍ക്കും അഭിപ്രായങ്ങള്‍ ഒന്നാകില്ലെന്നും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് വ്യക്തിപരമായി എടുക്കുന്നുവെന്നും അന്‍സിബ പറഞ്ഞു.

നീന കുറുപ്പുമായി തർക്കം ഉണ്ടായി എന്നും കുടുംബ സംഗമത്തിനിടെ നീനയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നും അൻസിബ പറഞ്ഞു. ചെറിയ കാര്യങ്ങള്‍ക്കാണ് ബഹളമുണ്ടാക്കുന്നതും അനാവശ്യ വാക്കുകള്‍ പറയുകയും ചെയ്യുന്നത്. നീന കുറുപ്പ് അമ്മ പ്രസിഡന്റിനും സെക്രട്ടറിക്കും പരാതി നല്‍കിയിട്ടുണ്ടെന്നും ടിനി ടോം വിളിച്ച അസഭ്യ വാക്കുകളും ഉള്‍പ്പെടുത്തിയാണ് പരാതി നല്‍കിയതെന്നും അന്‍സിബ ഹസന്‍ കൂട്ടിച്ചേര്‍ത്തു.

Share This Post
Exit mobile version