Press Club Vartha

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സാ പിഴവെന്ന് ആരോപണം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ വീണ്ടും ചികിത്സാ പിഴവ്. ഭരതന്നൂർ കരിങ്കട സ്വദേശി മഹേഷാണ് ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. തുന്നലിട്ട മുറിവിൽ നിന്ന് മരക്കഷ്ണങ്ങൾ കണ്ടെത്തി.

തുന്നലിട്ട രണ്ടു മാസത്തിനുശേഷമാണ് മരക്കഷണങ്ങൾ കണ്ടെത്തിയത്. രണ്ടുമാസങ്ങൾക്ക് മുൻപ് മരത്തിൽ നിന്ന് വീണ് ഇടതുകാലിന് പരുക്കേറ്റതിനെ തുടർന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ തേടിയത്. മെഡിക്കൽ കോളേജിൽ വച്ച് മുറിവ് തുന്നി കെട്ടി വിടുകയാണ് ഉണ്ടായത്.

തുടർന്ന് മുറിവ് ഉണങ്ങിയെങ്കിലും മുറിവിൽ നിന്ന് പഴുപ്പ് ഒലിക്കുകയായിരുന്നു. തുടർന്ന് നെടുമങ്ങാട് സർക്കാർ ആശുപത്രിയിൽ കാണിക്കുകയായിരുന്നു. തുടർന്ന് ഡോക്ടർ മുറിവ് പരിശോധിച്ചപ്പോഴാണ് മുറിവിൽ നിന്ന് മരക്കഷ്ണങ്ങൾ കണ്ടെത്തിയത്. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ശസ്ത്രക്രിയയിലാണ് മരക്കഷണം കണ്ടെടുത്തത്.

Share This Post
Exit mobile version