Press Club Vartha

സാമൂഹ്യനീതി വകുപ്പ് മന്ത്രി വി.ഇ അബ്ദുള്‍ ഗഫൂര്‍ നാളെ ഡിഫറന്റ് ആര്‍ട് സെന്റര്‍ സന്ദര്‍ശിക്കും

തിരുവനന്തപുരം: ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍ക്കൊപ്പം ചെലവഴിക്കാന്‍ സാമൂഹ്യനീതി വകുപ്പ് മന്ത്രി വി.ഇ അബ്ദുള്‍ ഗഫൂര്‍ നാളെ (ചൊവ്വ) ഉച്ചയ്ക്ക് 2ന് മാജിക് പ്ലാനറ്റിലെത്തും. സെന്ററിലെ ഭിന്നശേഷിക്കാരനായ ഹരി ഗോവിന്ദ് പ്രധാന റോളില്‍ അഭിനയിച്ച അപ്പുവിന്റെ റേഡിയോ എന്ന ഹ്രസ്വചിത്രം മന്ത്രി റിലീസ് ചെയ്യും.

ചടങ്ങില്‍ ഡിഫറന്റ് ആര്‍ട് സെന്റര്‍ ചെയര്‍മാന്‍ ഡോ.ജിജി തോംസണ്‍ ഐ.എ.എസ് അദ്ധ്യക്ഷത വഹിക്കും. സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, ഹ്രസ്വചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് ചലച്ചിത്രത്തിന്റെ പ്രദര്‍ശനവും നടക്കും.

Share This Post
Exit mobile version