
തിരുവനന്തപുരം: കേരള സർവകലാശാല ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ പരീക്ഷയിൽ തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലെ സൗപർണിക സുരേഷിന് രണ്ടാം റാങ്ക്.
സുരേഷ് നായർ – രഹിന സുരേഷ് ദമ്പതികളുടെ മകളായ സൗപർണിക, മികച്ച അക്കാദമിക മികവിലൂടെയാണ് ഈ ഉന്നത വിജയം കരസ്ഥമാക്കിയത്. കോളേജിനും കുടുംബത്തിനും അഭിമാന നേട്ടം കൈവരിച്ച സൗപർണികയെ അധ്യാപകരും സഹപാഠികളും ചേർന്ന് അഭിനന്ദിച്ചു.
