Press Club Vartha

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 14-ന് വൈകീട്ട് നിശാഗന്ധിയിൽ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തിന്റെയും ലഹരി വിരുദ്ധ പ്രതിജ്ഞയുടേയും ലോഗോ പ്രകാശനവും, സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനവും തൈക്കാട് ഗാന്ധിഭവനിൽ നടന്ന ചടങ്ങിൽ മന്ത്രി സി.പി ജോൺ നിർവഹിച്ചു. ​ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ ഗാന്ധിയൻ മൂല്യങ്ങൾക്ക് വലിയ പ്രസക്തിയുണ്ടെന്നും സ്വാതന്ത്ര്യദിനാഘോഷ വേളയിൽ ഇത്തരം ഒരു ജനകീയ മുന്നേറ്റം സ്വാഗതാർഹമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ​സംഘാടക സമിതി വർക്കിംഗ്‌ ചെയർമാൻ എസ്. ജ്യോതിസ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗാന്ധി സ്മാരകനിധി ജോയിന്റ് സെക്രട്ടറി വി.കെ. മോഹൻ, തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റ്‌ ശ്രീകേഷ്, സെക്രട്ടറി പ്രവീൺ, പ്രശസ്ത സംവിധായകൻ ജി.എസ്. വിജയൻ, ആർക്കിടെക്ട് സുധീർ, സംഘാടക സമിതി സെക്രട്ടറി സി. ശിവൻകുട്ടി, എൻ. ജയശേഖരൻ, രാജേശ്വരിനാഥ്‌ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. ​ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ നടക്കുന്ന വിപുലമായ ആഘോഷ പരിപാടികളിലേക്ക് സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ പങ്കാളികളാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Share This Post
Exit mobile version