Press Club Vartha

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ് ഫെസ്റ്റിന്റെ( ‘ലാ ജസ്റ്റിയോൺ – 2026)​ ഉദ്ഘാടനം ലക്ഷ്യ സെന്റർ ഫോർ പെർഫോമിങ് ആർട്സ് സ്ഥാപക അശ്വതി നായരും പ്രിൻസിപ്പൽ ബെൻ. പിയും ചേർന്നു നിർവഹിച്ചു. സീനിയർ പ്രിൻസിപ്പൽ എൻ.ജി. ബാബു, വൈസ് പ്രിൻസിപ്പൽ സോണിയ ചാക്കോ, സെക്രട്ടറി സെൻ പി,​ വിന്റേജ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ അൻഷാദ് നാസർ, ദുകാൻ ബർഗർ സ്ഥാപക ദേവി പ്രസിദ എന്നിവർ പങ്കെടുത്തു. സ്‌കൂളിലെ കോമേഴ്‌സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മേളയിൽ ജില്ലയിലെ 11 സ്‌കൂളുകളിൽ നിന്നുള്ള നൂറുകണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തു. മത്സരത്തിൽ തിരുവനന്തപുരം നവജീവൻ ബഥനി സ്‌കൂൾ ഓവറോളും സരസ്വതി വിദ്യാലയത്തിന് റണ്ണറപ്പും ലഭിച്ചു. വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു

Share This Post
Exit mobile version