Press Club Vartha

പാച്ചിറ പള്ളിച്ചവീട്ടുകര പുതിയ മദ്രസ മന്ദിരം നാളെ മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യും

പാച്ചിറ പള്ളിച്ചവീട്ടുകര പുതിയ മദ്രസ മന്ദിരം നാളെ മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യും

കഴക്കൂട്ടം: പാച്ചിറ പള്ളിച്ചവീട്ടുകര മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ നിർമ്മിച്ച പുതിയ മദ്രസ മന്ദിരത്തിന്റെയും മയ്യിത്ത് പരിപാലന കേന്ദ്രത്തിന്റെയും ഉദ്ഘാടനം ഓഗസ്റ്റ് 19 ബുധനാഴ്ച വൈകുന്നേരം 3 മണിക്ക്  മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യും. ​ജമാഅത്ത് പ്രസിഡന്റ് പാച്ചിറ സലാഹുദ്ദീന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി എ. ഷറഫുദ്ദീൻ മൗലവി സ്വാഗതം ആശംസിക്കും. അൽ ഹാഫിസ് റിയാസ് മന്നാനിയുടെ ഖിറാഅത്തോടെ ആരംഭിക്കുന്ന സമ്മേളനത്തിൽ അടൂർ പ്രകാശ് എം.പി, ജി. ആർ. അനിൽ എം.എൽ.എ, അണ്ടൂർക്കോണം പഞ്ചായത്ത് പ്രസിഡന്റ് അർച്ചന ആർ, ജില്ലാ പഞ്ചായത്ത് മെമ്പർ മാഹീണി ജസീം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഭുവനചന്ദ്രൻ നായർ എന്നിവർ പങ്കെടുക്കും. ​കൂടാതെ ലജ്നത്തുൽ മുഅല്ലിം സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുത്തുക്കോയ തങ്ങൾ, കേരള ഖത്തീഫ് & ഖാസി ഫോറം ജനറൽ സെക്രട്ടറി പാച്ചല്ലൂർ അബ്ദുൽസലീം മൗലവി, പള്ളിച്ച്വീട്ടുകര ജമാഅത്ത് ചീഫ് ഇമാം നാസറുദ്ദീൻ നദ്‌വി പത്തനാപുരം, മുഹിയുദ്ദീൻ ജുമാ മസ്ജിദ് ചീഫ് ഇമാം സയ്യിദ് പൂക്കോയ തങ്ങൾ ബാഖവി, കുടമുറ്റം ജമാഅത്ത് ചീഫ് ഇമാം സുബൈർ ബാഖവി തുടങ്ങിയ പ്രമുഖ മത-സാമൂഹിക നേതാക്കളും ആശംസകൾ അർപ്പിച്ചു സംസാരിക്കും. ​ഇതിനോടനുബന്ധിച്ച് ഓഗസ്റ്റ് 25 മുതൽ 29 വരെ തീയതികളിൽ വൈകുന്നേരം 7 മണിക്ക് മതവിജ്ഞാന സദസ്സും സംഘടിപ്പിച്ചിട്ടുണ്ട്.

Share This Post
Exit mobile version