Press Club Vartha

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ ഗഡ്കരിയെ കണ്ടു

ഡൽഹി (സെപ്റ്റംബർ 19, 2026): ദേശീയപാത 66-ലെ കഴക്കൂട്ടം – ചാക്ക ഭാഗത്തെ രൂക്ഷമായ ഗതാഗതക്കുരുക്കിന് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് വി. മുരളീധരൻ എം.എൽ.എ നിവേദനം നൽകി.
​നിരവധി ക്രോസ് റോഡുകൾ കടന്നുപോകുന്നതിനാൽ ഈ മേഖലയിൽ ഗതാഗതം പൂർണ്ണമായും ഇഴഞ്ഞുനീങ്ങുന്ന അവസ്ഥയാണെന്ന് എം.എൽ.എ കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. പ്രശ്നപരിഹാരത്തിനായി കുളത്തൂർ ജംഗ്ഷൻ, ലോർഡ്സ് ജംഗ്ഷൻ, ആക്കുളം ജംഗ്ഷൻ എന്നിവിടങ്ങളിൽ പുതിയ മേൽപ്പാലങ്ങൾ (ഫ്ലൈ ഓവറുകൾ) അനുവദിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
​ഉടൻ തന്നെ കേന്ദ്രമന്ത്രിസഭയുടെ അനുമതി പ്രതീക്ഷിക്കുന്ന തിരുവനന്തപുരം ഔട്ടർ റിങ് റോഡ് പദ്ധതിക്കൊപ്പം ഈ മേൽപ്പാലങ്ങളുടെ നിർമാണവും ഉൾപ്പെടുത്തി പരിഗണിക്കണമെന്നാണ് ആവശ്യം. കൂടാതെ, കഴക്കൂട്ടം ജംഗ്ഷനിൽ ഗതാഗതം സുഗമമാക്കുന്നതിനായി പുതിയ സിഗ്നൽ സംവിധാനം ഉടൻ നടപ്പിലാക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
​ദേശീയപാത വികസനത്തിന്റെ ഭാഗമായി നടക്കുന്ന കഴക്കൂട്ടം – മംഗലപുരം സ്ട്രെച്ചിലെ റോഡ് നിർമാണം വേഗത്തിലാക്കാൻ കേന്ദ്രമന്ത്രിയുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും വി. മുരളീധരൻ ആവശ്യപ്പെട്ടു. എം.എൽ.എ ഉന്നയിച്ച ആവശ്യങ്ങൾ തികച്ചും ന്യായമാണെന്നും വിഷയങ്ങൾ വളരെ ഗൗരവത്തോടെ പരിഗണിക്കാമെന്നും മന്ത്രി നിതിൻ ഗഡ്കരി ഉറപ്പുനൽകി.

Share This Post
Exit mobile version