Press Club Vartha

മണ്ണെണ്ണയുടെ വില വീണ്ടും കൂട്ടി

തിരുവനന്തപുരം: മണ്ണെണ്ണയുടെ വില വീണ്ടും കേന്ദ്ര സര്‍ക്കാര്‍ കൂട്ടി. 14 രൂപയുടെ വര്‍ധനവാണ് ലിറ്ററൊന്നിന് ഇത്തവണ ഉണ്ടായത്. മണ്ണെണ്ണ ഒരു ലിറ്ററിന് 88 ല്‍ നിന്ന് 102 രൂപയായി ഉയര്‍ന്നു.

മേയില്‍ ഒരു ലിറ്റര്‍ മണ്ണെണ്ണയുടെ വില 84 രൂപയായിരുന്നു. ജൂണില്‍ നാല് രൂപ വര്‍ധിച്ച് 88 രൂപയായി. ഇതാണ് ഈ മാസം ഒന്നു മുതല്‍ വീണ്ടും വര്‍ധിപ്പിച്ചത്. അടിസ്ഥാന വിലയോടൊപ്പം കടത്തുകൂലി, ഡീലേഴ്സ് കമ്മിഷന്‍, സിജിഎസ്ടി, എസ്ജിഎസ്ടി എന്നിവ കൂടി ചേര്‍ത്താണ് റേഷന്‍കടകളില്‍ നിന്നും മണ്ണെണ്ണ വിതരണം ചെയ്യുന്നത്. ജൂണ്‍ മാസത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വില വര്‍ധിപ്പിച്ചെങ്കിലും സംസ്ഥാനത്ത് വര്‍ധന നടപ്പിലാക്കിയിരുന്നില്ല. ഇപ്പോഴും 84 രൂപയ്ക്കാണ് റേഷന്‍കടകളിലൂടെ സബ്സിഡി മണ്ണെണ്ണ വിതരണം ചെയ്യുന്നത്.

സ്റ്റോക്ക് തീരുന്നതുവരെ ഈ വിലയ്ക്ക് തന്നെ കാര്‍ഡുടമകള്‍ക്ക് മണ്ണെണ്ണ വിതരണം ചെയ്യുന്നതിനാവശ്യമായ നിര്‍ദേശം പൊതുവിതരണ വകുപ്പ് കമ്മിഷണര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു.

Share This Post
Exit mobile version