തിരുവനന്തപുരം: മധ്യവയസ്‌കനെ മര്‍ദ്ദിച്ച റാന്നി പോലീസ് സ്റ്റേഷന്‍ ഡ്രൈവര്‍ക്കെതിരെ അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് അഡ്വ പ്രമോദ്‌നാരായണന്‍ എംഎല്‍എ പത്തനംതിട്ട ജില്ലാ പൊലീസ്ചീഫിനോട് ആവശ്യപ്പെട്ടു. അരുവിക്കല്‍ ചുട്ടുമണ്ണില്‍ ജയ്‌സന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. റാന്നിപോലീസ് സ്റ്റേഷനിലെ ഡ്രൈവറായ രഞ്ജിത്ത് കുമാറിനെതിരെ നിരവധി പരാതികളാണ് എംഎല്‍എയ്ക്ക് ലഭിച്ചത്. ജയ്‌സണും സുഹൃത്തും സ്‌കൂട്ടറില്‍ വരുമ്പോള്‍ വാഹന പരിശോധനയ്ക്കായി പോലീസ് വാഹനം കൈ കാണിച്ച് നിര്‍ത്തിക്കുകയായിരുന്നു. തുടര്‍ന്ന് രഞ്ജിത്ത് കുമാര്‍ തട്ടിക്കയറുകയും മൊബൈല്‍ നിലത്തിട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്തു. ജയിസന്റ് ചെവിക്കല്ലിന് അടിയ്ക്കുകയും ചെയ്തതായാണ് പരാതി.
മുമ്പും ഇയാളെക്കുറിച്ച് നിരവധി പരാതികള്‍ എംഎല്‍എക്ക് ലഭിച്ചിരുന്നു. പിടിച്ച വാഹനം വിട്ടു നല്‍കാന്‍ കൈക്കൂലി ആവശ്യപ്പെട്ടതും മണല്‍ മാഫിയയുമായുള്ള ബന്ധവും വാഹനങ്ങള്‍ സ്ഥിരം കൈ കാണിച്ചു നിര്‍ത്തി കൈക്കൂലി ആവശ്യപ്പെടുന്നതും വഴിയാത്രക്കാരെ മര്‍ദ്ദിക്കുന്നതുമായി ബന്ധപ്പെട്ട നിരവധി പരാതികളാണ് ഇയാളേ പറ്റി ലഭിച്ചിട്ടുള്ളതെന്നും എംഎല്‍എയുടെ പരാതിയില്‍ പറയുന്നു.