Press Club Vartha

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് റസിഡന്‍ഷ്യല്‍ എന്‍ട്രന്‍സ് പരിശീലനത്തിന് ധനസഹായം നല്‍കുന്നു

തിരുവനന്തപുരം: സംസ്ഥാന ഫിഷറീസ് വകുപ്പ് മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മെഡിക്കല്‍ എന്‍ട്രന്‍സ്, സിവില്‍ സര്‍വ്വീസ്, ഐ. ഐ. ടി.,എന്‍. ഐ. ടി പ്രവേശന പരീക്ഷകളില്‍ പരിശീലനത്തിനായി ധനസഹായം നല്‍കുന്നു. ഒരു വര്‍ഷത്തെ റസിഡന്‍ഷ്യല്‍ കോച്ചിംഗിനാണ് ധനസഹായം നല്‍കുന്നത്. ഹയര്‍ സെക്കന്ററി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി തലത്തില്‍ ഫിസിക്‌സ്/കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് 85% മാര്‍ക്ക് നേടിയവരോ, മുന്‍വര്‍ഷം നടത്തിയ NEET പരീക്ഷയില്‍ 40% മാര്‍ക്ക് ലഭിച്ചവരോ ആയ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുടെ മക്കള്‍ക്ക് അപേക്ഷിക്കാം.വിദ്യാര്‍ത്ഥിക്ക് ഒരു തവണ മാത്രമാണ് ആനുകൂല്യത്തിന് അര്‍ഹത.

അപേക്ഷാ ഫോമും വിശദ വിവരങ്ങളും ഫിഷറീസ് മത്സ്യഭവന്‍ ഓഫീസുകളില്‍ ലഭ്യമാണെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ (മേഖല) അറിയിച്ചു. .അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ജൂലൈ 19.

 

Share This Post
Exit mobile version