തിരുവനന്തപുരം : അവയവദാന സംവിധാനങ്ങൾ ശക്തിപ്പെടുത്തുവാനായി ഒന്നര കോടി രൂപ സർക്കാർ അനുവദിച്ചെന്ന് മന്ത്രി വീണ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജ് 55 ലക്ഷം, കോട്ടയം മെഡിക്കൽ കോളേജ് 50 ലക്ഷം, കോഴിക്കോട് മെഡിക്കൽ കോളേജ് 45 ലക്ഷം എന്ന നിലക്കാണ് തുക അനുവദിക്കപ്പെട്ടിരിക്കുന്നത്.
അവയവദാനങ്ങളുടെ എണ്ണം കൂട്ടുവാനും മെഡിക്കൽ കോളേജുകളിൽ കൂടുതൽ അവയവദാന ശസ്ത്രക്രിയകൾ നടത്തുവാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. വെന്റിലേറ്റർ, മൾട്ടി പാരാമീറ്റർ മൊണീറ്ററുകൾ, ഐസിയു കിടക്കകൾ, സർജിക്കൽ ഉപകരണങ്ങൾ, സി ആർ ടി മെഷീൻ, പോർട്ടബിൾ ഡയാലിസിസ് മിഷീൻ തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പെടുത്താനായയാണ് വിവിധ മെഡിക്കൽ കോളേജുകളിലായി തുക അനുവദിച്ചിട്ടുള്ളത്.