Press Club Vartha

സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോഡ് ജില്ലയിലെ അങ്കന്നവാടികള്‍ക്കും, സ്‌കൂളുകള്‍ക്കും കളക്റ്റര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ്

കാസര്‍കോഡ് ജില്ലയിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, വയനാട്, തുടങ്ങി ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്നും കാലാവസ്ഥ വകുപ്പ് പുറത്തുവിട്ട മുന്നറിയിപ്പില്‍ പറയുന്നു.

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത. ജില്ലയില്‍ മഴ ശക്തമായ സാഹചര്യത്തില്‍ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ രണ്ട് സ്ലൂയിസ് വാല്‍വുകള്‍ തുറന്നു. തിങ്കള്‍ പകല്‍ രണ്ടോടെ ആദ്യ വാല്‍വ് തുറന്നു. നാലോടെ രണ്ടാമത്തെ വാല്‍വും തുറന്നു. 400 ക്യുമെക്സ് ജലമാണ് ചാലക്കുടി പുഴയിലേക്ക് ഒഴുക്കുന്നത്. തിങ്കളാഴ്ച രാവിലെ ഏഴിന് ഡാമിലെ ജലനിരപ്പ് 420.80 മീറ്ററാണ്. നിലവില്‍ ഡാമിന്റെ ഏഴ് സ്പില്‍വേ ഷട്ടറുകളും തുറന്ന് അധികജലം പുഴയിലേക്ക് ഒഴുക്കുന്നുണ്ട്.

 

 

Share This Post
Exit mobile version