ന്യൂഡല്‍ഹി: രാജ്യത്തിന്റെ 16-ാമത് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുളള വിജ്ഞാപനം പുറപ്പെടുവിച്ചു. ഈ മാസം 19-വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. അടുത്ത മാസം ആറിനാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്. പാര്‍ലമെന്റിലെ ഇരു സഭകളിലേയും അംഗങ്ങള്‍ അടങ്ങുന്ന ഇലക്ടറല്‍ കോളേജാണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുക.
23 രാജ്യസഭാംഗങ്ങളും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട 12 അംഗങ്ങളും, 543 ലോക്‌സഭാംഗങ്ങളും ഉള്‍പ്പെടെ 788 അംഗങ്ങള്‍ ഉള്‍പ്പെട്ടതാണ് ഇലക്ടറല്‍ കോളേജ്. ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന്റെ ഔദ്യോഗിക കാലാവധി അടുത്തമാസം 10-ന് അവസാനിക്കും.