Press Club Vartha

ബഫര്‍ സോണ്‍ വിഷയം: പ്രമേയം പാസാക്കി നിയമസഭ

തിരുവനന്തപുരം: ബഫര്‍ സോണ്‍ വിഷയത്തില്‍ ഐകകണ്ഠേന പ്രമേയം പാസാക്കി നിയമസഭ. ഇക്കോ സെന്‍സിറ്റീവ് സോണില്‍ നിയമനിര്‍മാണം വേണം. കേന്ദ്രം നിയമനിര്‍മാണം നടത്തണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
വനംമന്ത്രി എ കെ ശശീന്ദ്രനാണ് പ്രമേയം അവതരിപ്പിച്ചത്. സുപ്രീം കോടതി വിധി പ്രകാരം ഒരു കിലോ മീറ്റര്‍ ചുറ്റളവില്‍ ഇക്കോ സെന്‍സിറ്റീവ് സോണ്‍ നിശ്ചയിക്കണമെന്നതില്‍ നിന്നും സംസ്ഥാനത്തെ ഒഴിവാക്കണം.
സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ചുറ്റുമുള്ള ജനവാസ മേഖലകള്‍, കൃഷിയിടങ്ങള്‍, പൊതു സ്ഥാപനങ്ങള്‍ എന്നിവ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ട് ഇക്കോ സെന്‍സിറ്റീവ് സോണ്‍ നിശ്ചയിക്കണം.
സംസ്ഥാനം ഇതിനകം സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ പരിഗണിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യമെന്നു കണ്ടാല്‍ ഉചിതമായ നിയമ നടപടികളും നിയമ നിര്‍മ്മാണ നടപടികളും സ്വീകരിക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് സഭ അഭ്യര്‍ത്ഥിച്ചു.

 

Share This Post
Exit mobile version