Press Club Vartha

സജി ചെറിയാനെതിരെ പോലീസ് ഇന്ന് കേസെടുക്കും

തിരുവനന്തപുരം :ഭരണഘടനയെ അവഹേളിക്കുന്ന അത്തരത്തിൽ മല്ലപ്പള്ളിയിൽ പ്രസംഗിച്ച സംഭവത്തിൽ സജി ചെറിയനെതിരെ പോലീസ് ഇന്ന് കേസ് എടുക്കും. തിരുവല്ല ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആണ് കേസ് എടുക്കുവാനുള്ള നിർദേശം നൽകിയത്. തിരുവല്ല ഡി വൈ എസ് പി ടി.രാജപ്പൻ റാവുത്തറിന്റെ നേതൃത്വത്തിലായിരിക്കും കേസ് എടുക്കുക.

സജി ചെറിയാൻ എംഎൽഎ സ്ഥാനവും രാജിവെക്കണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് പ്രതിപക്ഷം. എന്നാൽ എംഎൽഎ സ്ഥാനം രാജി വെക്കേണ്ടതില്ലെന്ന നിലപാടാണ് സിപിഎമ്മിന്റേത്. ഒരിക്കൽപോലും ഭരണഘടനയെ അവഹേളിക്കാൻ ഉദ്ദേശിച്ചിരുന്നില്ല എന്നും പ്രസംഗത്തിലെ ചില ഭാഗങ്ങൾ മാത്രമാണ് തെറ്റിദ്ധരിപ്പിക്കാനായി പ്രചരിപ്പിച്ചെന്നും സജി ചെറിയാൻ പറയുന്നു.

Share This Post
Exit mobile version