Press Club Vartha

വിദ്യാഭ്യാസം ; അപേക്ഷകൾ നൽകാം

ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സുകളിൽ അപേക്ഷിക്കാം

കേരള സർക്കാർ സ്ഥാപനമായ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു വർഷം ദൈർഘ്യമുള്ള പി.എസ്.സി അംഗീകൃത തൊഴിലധിഷ്ടിത ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സുകളിൽ 18 വരെ അപേക്ഷിക്കാം. പത്താം ക്ലാസ് പാസായവർക്ക് പ്രായപരിധി ഇല്ലാതെ അപേക്ഷ നൽകാം. സർക്കാരിന്റെ സാമുദായിക സംവരണ തത്വം പാലിച്ചാണ് പാലക്കാട് സെന്റർ ഒഴികെ കേരളത്തിലെ 12 ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലും പ്രവേശനം. പാലക്കാട് സെന്റർ എസ്.എസി/എസ്.ടി വിദ്യാർഥികൾക്ക് പ്രാമുഖ്യം നൽകി പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ആണ്. എസ്.സി/എസ്.ടി/ഒ.ഇ.സി വിഭാഗത്തിൽപെടുന്ന വിദ്യാർഥികൾക്ക് സ്റ്റെപ്പെന്റോടെ സൗജന്യമായി പഠിക്കാം. മറ്റ് വിദ്യാർഥികൾക്ക് സർക്കാർ നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. കോഴ്‌സ് വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് ഫൈവ് സ്റ്റാർ ഹോട്ടലുകൾ, ആഡംബര കപ്പലുകൾ, വൻകിട വ്യവസായ ശാലകൾ, സർക്കാർ ആശുപ്രതി, കേരള സർക്കാരിന്റേയും കേന്ദ്രസർക്കാരിന്റേയും സ്ഥാപനങ്ങൾ തുടങ്ങിയവയിൽ ജോലി ലഭിക്കും. ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ, ഫുഡ് ആന്റ് ബീവറേജ് സർവീസ്, ഫുഡ് പ്രൊഡക്ഷൻ, ബേക്കറി ആന്റ് കൺഫക്ഷണറി, ഹോട്ടൽ അക്കോമഡേഷൻ ഓപ്പറേഷൻ, ക്യാനിംങ്ങ് ആന്റ് ഫുഡ് പ്രിസർവേഷൻ തുടങ്ങിയ ഹോട്ടൽ മാനേജ്‌മെന്റിന്റെ വിവിധ ട്രേഡുകളിലാണ് വിദഗ്ദ പരിശീലനം നൽകുന്നത്. അപേക്ഷാ ഫോമും പ്രോസ്‌പെക്ടസും ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്ന് 100 രൂപയ്ക്ക് വാങ്ങാം. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്ക് 50 രൂപയാണ് അപേക്ഷാഫീസ്. www.fcikerala.org യിൽ നിന്ന് അപേക്ഷഫോം ഡൗൺലോഡ് ചെയ്യാം. പ്രിൻസിപ്പൽ, ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് എന്ന പേരിൽ അതത് സ്ഥലത്തെ എസ്.ബി.ഐ ശാഖയിൽ മാറാവുന്ന 100, 50 രൂപയ്ക്കുള്ള ഡ്രാഫ്റ്റ് എടുക്കണം. പൂരിപ്പിച്ച അപേക്ഷകൾ നിർദ്ധിഷ്ട രേഖകൾ സഹിതം താത്പര്യമുള്ള സെന്ററിൽ നൽകാം. ഒരു അപേക്ഷാഫോം ഉപയോഗിച്ച് മുൻഗണന ക്രമത്തിൽ ആറ് കോഴ്‌സുകൾക്ക് വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471 2310441.

പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനം

2022-23 അധ്യയന വർഷത്തിൽ ലാറ്ററൽ എൻട്രി വഴി നേരിട്ട് പോളിടെക്‌നിക് ഡിപ്ലോമ രണ്ടാം വർഷത്തിലേയ്ക്കുള്ള പ്രവേശന നടപടികൾ ഏഴിന് ആരംഭിക്കും. സർക്കാർ, സർക്കാർ എയ്ഡഡ്, IHRD, CAPE, സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലേയ്ക്ക് ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷ ഡിപ്ലോമ പ്രവേശനത്തിന് പ്ലസ് ടു / വി എച്ച് എസ് ഇ അല്ലെങ്കിൽ ITI / KGCE പാസായവർക്ക് നിബന്ധനകൾക്ക് വിധേയമായി അപേക്ഷിക്കാം.

ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, കെമിസ്ട്രി (അല്ലെങ്കിൽ AICTE നിഷ്‌ക്കർഷിച്ചിരിക്കുന്ന 11 അഡീഷണൽ കോഴ്‌സുകളിലേതെങ്കിലും) എന്നീ വിഷയങ്ങളിൽ ഒരുമിച്ചു 50 ശതമാനം മാർക്ക് ലഭിച്ച് പ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാം. മേൽ വിഷയങ്ങൾ പഠിച്ച വി.എച്ച്.എസ്.ഇക്കാർക്കും അപേക്ഷിക്കാം. രണ്ടു വർഷ ITI/KGCE കോഴ്‌സുകൾ പാസായവർക്ക് ഡിപ്ലോമ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. പോളിടെക്‌നിക് കോളേജുകളിൽ പഠിച്ചുകൊണ്ടിരിക്കുന്നവർക്കോ മുൻപ് പഠിച്ചവർക്കോ അപേക്ഷിക്കാനാവില്ല. ലാറ്ററൽ എൻട്രി വഴി പ്രവേശനം നേടുന്നവർ ഒന്നാം വർഷത്തിന്റെ അധിക വിഷയങ്ങൾ നിശ്ചിത സമയത്തിനകം പാസാകണം.

പൊതു വിഭാഗങ്ങൾക്ക് 400 രൂപയും, പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്ക് 200 രൂപയുമാണ് അപേക്ഷ ഫീസ്. അപേക്ഷ സമർപ്പിക്കുന്നതിനു മുമ്പ് വൺ ടൈം രജിസ്‌ട്രേഷൻ പ്രക്രിയ ഫീസടച്ച് പൂർത്തിയാക്കണം. വിശദവിവരങ്ങൾക്കും പ്രോസ്‌പെക്ടസിനും www.polyadmission.org/let. 20 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും.

സൗജന്യ മത്സരപരീക്ഷ പരിശീലനം

സംസ്ഥാന സർക്കാർ നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പ് മുഖേന നടപ്പിലാക്കിവരുന്ന സ്റ്റേറ്റ് വൊക്കേഷണൽ ഗൈഡൻസ് യൂണിറ്റ് ശാക്തീകരണ പദ്ധതി അനുസരിച്ച് എംപ്ലോയ്മെന്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള എറണാകുളം,തൃശൂർ, ഇടുക്കി, കോട്ടയം ജില്ലകളിലെ ഉദ്യോഗാർഥികൾക്ക് സൗജന്യ പരിശീലനം നൽകും. ജൂലൈ 11 മുതൽ ആഗസ്റ്റ് 23 വരെ ഓൺലൈനായാണ് പരിശീലനം. പരിശീലനത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ വ്യക്തിവിവരങ്ങൾ വാട്സ്ആപ്പ് നമ്പർ സഹിതം ജൂലൈ 7ന് മുമ്പ് rpeeekm.emp.lbr@kerala.gov.in, teeckdy.emp.lbr@kerala.gov.in എന്നീ ഇ-മെയിലുകളിൽ നൽകണം. എറണാകുളം പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് മുൻഗണന.

കെല്‍ട്രോണില്‍ പ്രവേശനം തുടരുന്നു

കെല്‍ട്രോണിന്റെ അടൂരുള്ള നോളജ് സെന്ററില്‍ നടത്തിവരുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളുടെ പുതിയ ബാച്ചിലേക്ക് പ്രവേശനം തുടരുന്നു. കേരള സര്‍ക്കാര്‍ അംഗീകരിച്ച പി എസ് സി നിയമനങ്ങള്‍ക്ക് യോഗ്യമായ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡിസിഎ- 6 മാസം), വേഡ് പ്രോസസിംഗ് ആന്റ് ഡാറ്റാ എന്‍ട്രി(മൂന്ന് മാസം), കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (മൂന്ന് മാസം) എന്നീ കോഴ്സുകളിലേക്കും ഇന്ത്യന്‍ ആന്റ് ഫോറിന്‍ അക്കൗണ്ടിംഗ്, ഫയര്‍ ആന്റ് സേഫ്റ്റി, ലോജിസ്റ്റിക് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്സുകളുടെ പുതിയ ബാച്ചിലേക്കും പ്രവേശനം തുടരുന്നു. അഡ്മിഷന്‍ നേടുന്നതിനായി 8547632016 എന്ന ഫോണ്‍ നമ്പറിലോ, ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടവര്‍ ഇ-പാസ് ബില്‍ഡിംഗ്, ഗവ. ഹോസ്പിറ്റലിനു പുറകുവശം, അടൂര്‍ എന്ന വിലാസത്തിലോ ബന്ധപ്പെടുക.

Share This Post
Exit mobile version