Press Club Vartha

അമര്‍നാഥ് മേഘവിസ്‌ഫോടനം: മരണം പതിനഞ്ചായി, രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അമര്‍നാഥില്‍ ഇന്നലെയുണ്ടായ മേഘവിസ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി. ഇന്നലെ വൈകിട്ട് മുതല്‍ അമര്‍നാഥ് തീര്‍ത്ഥാടന കേന്ദ്രത്തിലും പരിസരപ്രദേശങ്ങളിലും ശക്തമായ മഴ തുടരുകയാണ്. മേഘ
വിസ്‌ഫോടനത്തെ തുടര്‍ന്ന് ക്ഷേത്രത്തിന് സമീപം തീര്‍ത്ഥാടകര്‍ക്കായി സ്ഥാപിച്ച ടെന്റുകള്‍ പലതും തകര്‍ന്നു.

രക്ഷാപ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്നും, സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായതായും ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. പരിക്കേറ്റവരെ വ്യോമ മാര്‍ഗ്ഗം ആശുപത്രികളില്‍ എത്തിച്ചു. സംഭവത്തില്‍ രാഷ്ട്രപതി രാംനാഥ്
കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവര്‍ അനുശോചനം
രേഖപ്പെടുത്തി.

അപകടത്തെ തുടര്‍ന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ, ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണ്ണര്‍ മനോജ് സിന്‍ഹയുമായി സംഭാഷണം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. എന്‍ഡിആര്‍എഫ്, സിആര്‍പിഎഫ്, ബിഎസ്എഫ്, പ്രാദേശിക ഭരണകൂടം എന്നിവയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി അധികൃതര്‍ അറിയിച്ചു.

 

Share This Post
Exit mobile version