കൊളംബോ : ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രാജപക്‌സെ രാജ്യം വിട്ടെന്ന വാർത്തകൾ വരുന്നു. പ്രസിഡന്റിന്റെ വസതിയിലേക്ക് കലാപകാരികൾ ഇരച്ചു കയറിയതോടെ ഗോതബായ രാജപക്‌സെ രാജ്യം വിട്ടെന്നാണ് പുതിയ സൂചനകൾ. ചില പ്രാദേശിക ചാനലുകളാണ് ഇത്തരത്തിലുള്ള റിപോർട്ടുകൾ പുറത്ത് വിട്ടത്.
#SriLanka's #aragalaya protestors continue chanting inside the #President's residence. #ProtestLK #aragalaya #EconomicCrisisLK #CountryToColombo #GotaGoGama #OccupyGalleFace #GoHomeGota #OccupyPresidentsHouse #PowerToThePeople #Colombo pic.twitter.com/rmYpvQfpNj
— EconomyNext (@Economynext) July 9, 2022
ഇന്നലെ പ്രഖ്യാപിച്ചിരുന്ന കർഫ്യു പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഇപ്പോൾ പിൻവലിച്ചിട്ടുണ്ട്. ഭക്ഷ്യക്ഷാമവും ഇന്ധന ക്ഷാമവും രൂക്ഷമായതോടെ രാജ്യമൊട്ടാകെ വലിയ സംഘർഷങ്ങളിലേക്കാണ് കൂപ്പുകുത്തിയത്. പ്രസിഡന്റ് വസതിയുടെ ജനാല ചില്ലകളും മറ്റും കലാപകാരികൾ തകർത്തിരിക്കുകയാണിപ്പോൾ. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് രാജ്യമൊട്ടാകെ പ്രതിഷേധങ്ങൾ ആരംഭിച്ചിട്ട് മാസങ്ങളേറെയായി.
#aragalaya protestors inside the residence of the #President. #ProtestLK #aragalaya #EconomicCrisisLK #CountryToColombo #GotaGoGama #OccupyGalleFace #GoHomeGota #occupypresidentshouse pic.twitter.com/bfTbqQ39wc
— EconomyNext (@Economynext) July 9, 2022