Press Club Vartha

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ധനസഹായം: ഇനിയും അപേക്ഷിച്ചിട്ടില്ലാത്തവരുടെ പേരുള്‍പ്പെട്ട പട്ടിക പ്രസിദ്ധീകരിച്ചു

കാസര്‍കോഡ്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ധനസഹായത്തിന് ഇനിയും അപേക്ഷിച്ചിട്ടില്ലത്ത ദുരിത ബാധിതരുടെ പട്ടികയിലുള്‍പ്പെട്ട 124 പേരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ പൊതു നോട്ടീസ് എന്‍ഡോ സള്‍ഫാന്‍ സ്‌പെഷ്യല്‍ സെല്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചു. ബഹു. സുപ്രീം കോടതി ഉത്തരവ് പ്രകാരം കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ വ്യക്തികള്‍ക്ക് അഞ്ചു ലക്ഷം രൂപാ വീതം നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിനായി സാധ്യമായ എല്ലാ വഴികളും ജില്ലാ ഭരണകൂടം സ്വീകരിച്ചു വന്നിട്ടുണ്ട്. അക്ഷയ കേന്ദ്രങ്ങള്‍ വഴി അപേക്ഷിച്ചവര്‍ക്ക് ധനസഹായം വിതരണം ചെയ്തുവരുന്നു. വില്ലേജ്, താലൂക്ക് ഓഫീസുകള്‍.

ആരോഗ്യ വകുപ്പ്, അങ്കണവാടി ജീവനക്കാര്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ എന്നിവരും പൊതു സ്ഥാപനങ്ങള്‍ പത്രദൃശ്യ മാധ്യമങ്ങള്‍ നവമാധ്യമങ്ങള്‍ എന്നിവയിലൂടെയും അറിയിപ്പുകള്‍ നല്‍കിയിരുന്നുവെങ്കിലും 124 പേര്‍ ഇതുവരെയും അപേക്ഷ നല്‍കിയിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് പറഞ്ഞു. ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ട് ഇനിയും അപേക്ഷ നല്‍കിയിട്ടില്ലാത്ത വ്യക്തികള്‍ . ഏഴു ദിവസത്തിനകം അക്ഷയ കേന്ദ്രം മുഖേന .ബന്ധപ്പെട്ട രേഖകള്‍ സഹിതം ഹാജരായി ധനസഹായത്തിനുള്ള അപേക്ഷ നല്‍കണം. നിശ്ചിത സമയപരിധിക്കകം അപേക്ഷ നല്‍കാത്തവര്‍ക്ക് ധനസഹായ ലഭ്യമാക്കുന്നതിന് കാലതാമസം നേരിടുന്നതിന് ജില്ലാ ഭരണകൂടത്തിന് ഉത്തരവാദിത്വമുണ്ടായിരിക്കുകയില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

Share This Post
Exit mobile version