Press Club Vartha

പെൺകുട്ടിയെ വീട്ടിലെത്തി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

കോഴിക്കോട്: പരപ്പനങ്ങാടി ആവിൽ ബീച്ച് സ്വദേശി അസറുദ്ദീ(22)നെയാണ് മാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. സുഹൃത്തിന്റെ ചികിത്സക്കെന്ന വ്യാജേന പെൺകുട്ടിയുടെ കയ്യിൽ നിന്നും പ്രതി പണവും കൈക്കലാക്കിയിരുന്നു.

മറ്റു കുട്ടികളെ പ്രതി സമാനരീതിയിൽ പീഡിപ്പിച്ചിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മാവൂർ സി.ഐ. വിനോദ്, സീനിയർ സിവിൽ പോലീസ് ഓഫീസർ രജീഷ്, സിവിൽ പോലീസ് ഓഫീസർമാരായ ലിജുലാൽ, അജീഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Share This Post
Exit mobile version