Press Club Vartha

ഉപഭോക്താക്കൾക്ക് തിരിച്ചടി, എൽപിജി ഗ്യാസിന്റെ വിലവർധിപ്പിച്ചു

ഡല്‍ഹി: ഉപഭോക്താക്കൾക്ക് പുതുവത്സര സമ്മാനമായി എല്‍പിജി സിലിണ്ടറിന്റെ വില വർധിപ്പിച്ച് തിരിച്ചടി.വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 25 രൂപ വരെയാണ് വര്‍ധിപ്പിച്ചത്. എന്നാൽ
എണ്ണ വിപണന കമ്പനികള്‍ (ഓയില്‍ മാ‍‍ര്‍ക്കറ്റിങ് കമ്പനി). ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന്റെ നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല.

വാണിജ്യ സിലിണ്ടറിന്റെ നിരക്ക് എണ്ണ വിപണന കമ്പനികള്‍ (ഒഎംസി) 2023 ജനുവരി ഒന്ന് മുതല്‍ 25 രൂപ വരെയാണ് വര്‍ധിപ്പിച്ചത്. വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചത് റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍ മുതലായവയില്‍ നിന്ന് ഭക്ഷണം കഴിക്കുന്നത് ചെലവേറിയതാക്കും. ഇത് ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ലാത്തതിനാല്‍ ഇത് സാധാരണക്കാരുടെ ബജറ്റിനെ ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍.

ഗാര്‍ഹിക എല്‍പിജി സിലിണ്ടര്‍ നിലവിലുള്ള അതേ നിരക്കില്‍ ലഭിക്കും

Share This Post
Exit mobile version