Press Club Vartha

മാമോദീസയിൽ പങ്കെടുത്ത നിരവധി പേർക്ക് ഭക്ഷ്യ വിഷബാധ. ഒരാളുടെ സ്ഥിതി ഗുരുതരം

പത്തനംതിട്ട: മല്ലപ്പിള്ളിയിൽ മാമോദീസ ചടങ്ങിൽ പങ്കെടുത്ത നിരവധി പേർക്ക് ഭക്ഷ്യ വിഷബാധ. ഒരാൾ ഗുരുതരാവസ്ഥയിൽ.

കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് നടന്ന മാമോദീസ വിരുന്നിനിടെയാണ് നിരവധി പേർക്ക് ഭക്ഷ്യവിഷബാധയേറ്റത്.

ചെങ്ങന്നൂരിലെ ഫ്രഷ് ഓവൻ എന്ന കാറ്ററിംഗ് സ്ഥാപനമാണ് ചടങ്ങിൽ ആവശ്യമായ ഭക്ഷണം എത്തിച്ചിരുന്നത്. ഭക്ഷണം കഴിച്ചതിനെ തുടർന്ന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകുകയായിരുന്നു എന്ന് പങ്കെടുത്തവർ പറയുന്നു.

എന്നാൽ അന്നേദിവസം തങ്ങൾ ഭക്ഷണം നൽകിയ ഒരിടത്തും സമാന സംഭവം ഉണ്ടായിട്ടില്ലെന്ന് ഫ്രഷ് ഓവൻ കാറ്ററിംഗ് അംഗങ്ങൾ പറയുന്നു.

Share This Post
Exit mobile version