Press Club Vartha

മേടയിൽ വിക്രമൻ നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ

കഴക്കൂട്ടം: വിദ്യാർത്ഥി യുവജന സംഘടനാ പ്രവർത്തനങ്ങളിലൂടെ
തൊഴിലാളി വർഗ്ഗ പ്രസ്ഥാനത്തിന്റെ ഭാഗമായി മാറിയ മേടയിൽ വിക്രമൻ നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തേക്ക്. 1980 – ൽ കുളത്തൂർ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ എസ്എഫ്ഐയുടെ യൂണിറ്റ് സെക്രട്ടറിയായി തുടങ്ങി.

1985 ഡിവൈഎഫ്ഐ മേടനട യൂണിറ്റ് സെക്രട്ടറിയായി തുടർന്ന് ഡിവൈഎഫ്ഐ ആറ്റിപ്ര മേഖലാ സെക്രട്ടറി, കഴക്കൂട്ടം ബ്ലോക്ക് സെക്രട്ടറി, ജില്ലാ എക്സിക്യൂട്ടീവ് അംഗം, കഴക്കൂട്ടം സിപിഐഎം ഏരിയാ കമ്മിറ്റി അംഗം, ഏരിയ ആക്ടിങ് സെക്രട്ടറി, സിഐടിയു കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ്, സിഐടിയു ഏരിയ ജോയിൻ സെക്രട്ടറി,
കുളത്തൂർ ശ്രീനാരായണ ഗ്രന്ഥശാല ഭരണ സമിതി അംഗം, മാധവവിലാസം സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ ,നവമാധ്യമം ഏരിയ ചുമതലക്കാരൻ തുടങ്ങിയവയിലെല്ലാം മികവ് തെളിയിച്ച മേടയിൽ വിക്രമൻ നിരവധി സമരങ്ങളിൽ കൊടിയ മർദ്ദനവും ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്.

ചെറുപ്രായത്തിൽ തന്നെ ചുമട്ടുതൊഴിലാളിയായി തന്റെ കർമ്മമണ്ഡലത്തിലേക്ക് പ്രവേശിച്ച മേടയിൽ വിക്രമൻ 2015 പൗണ്ട്കടവിൽ നിന്നും 2020 പള്ളിത്തുറ വാർഡിൽ നിന്നും വിജയിച്ചു . 2023 ൽ നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായി തെരഞ്ഞെടുക്കപ്പെടുമ്പോൾ മികച്ച സംഘാടകൻ ജനപ്രതിനിധി സഹകാരി എന്നീ നിലകളിൽ മികവ് തെളിയിച്ചു കഴിഞ്ഞിരുന്നു. ഭാര്യ:തങ്കച്ചി. മക്കൾ : തേജു,കസ്തൂരി

Share This Post
Exit mobile version