തിരുവനന്തപുരം: ഒരു മനുഷ്യന്റെ മനസും ശരീരവും തളരാതെ ഇരിക്കണമെങ്കിൽ നന്മകൾ ചെയ്യണം. ആ നന്മകളുടെ പ്രതിബിംബമാണ് പ്രേം നസീറിന്റെ പേരിൽ ആരംഭിച്ച ഓർമ്മത്തണൽ. ധാരാളം പേരിൽ തണലേകുവാൻ ഈ സംരംഭത്തിലൂടെ സാധിക്കും – പ്രേം നസീർ 34 -ാം ചരമവാർഷികം പ്രമാണിച്ച് പ്രേം നസീർ സുഹൃത് സമിതി ആരംഭിച്ച ഓർമ്മത്തണൽ ഫലവൃക്ഷ തൈ സ്വീകരിച്ചു കൊണ്ട് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറയുകയുണ്ടായി.