spot_imgspot_imgspot_img

പ്രേം നസീർ നൻമ പൂക്കുന്ന മനസിന്റെ ഉടമ – ഡെപ്യൂട്ടി സ്പീക്കർ

Date:

തിരുവനന്തപുരം:  ഒരു മനുഷ്യന്റെ മനസും ശരീരവും തളരാതെ ഇരിക്കണമെങ്കിൽ നന്മകൾ ചെയ്യണം. ആ നന്മകളുടെ പ്രതിബിംബമാണ് പ്രേം നസീറിന്റെ പേരിൽ ആരംഭിച്ച ഓർമ്മത്തണൽ. ധാരാളം പേരിൽ തണലേകുവാൻ ഈ സംരംഭത്തിലൂടെ സാധിക്കും – പ്രേം നസീർ 34 -ാം ചരമവാർഷികം പ്രമാണിച്ച് പ്രേം നസീർ സുഹൃത് സമിതി ആരംഭിച്ച ഓർമ്മത്തണൽ ഫലവൃക്ഷ തൈ സ്വീകരിച്ചു കൊണ്ട് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറയുകയുണ്ടായി.

ഔദ്യോഗികവസതിയിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാറാണ് ഫലവൃക്ഷ തൈ സമർപ്പിച്ചത്. മലയാള സിനിമയിലെ അഭിമാനമായ പ്രേം നസീറിന്റെ പേരിലുള്ള ഓർമ്മത്തണൽ ലോകമൊമ്പാടുമുള്ള മലയാളികൾക്ക് തണലേകുമെന്ന് പ്രേംകുമാർ പറഞ്ഞു.

പ്രിൻസിപ്പൾ അഗ്രികൾച്ചറൽ ഓഫീസർ ബൈജു സൈമൺ, സമിതി ഭാരവാഹികളായ തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ, ഡോ.സുധാകരൻ (അബൂദാബി) , പീരു മുഹമ്മദ് എന്നിവർ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp