Press Club Vartha

കൊല്ലത്ത് മായം കലര്‍ന്ന 15,300 ലിറ്റർ പാല്‍ പിടികൂടി

കൊല്ലം: തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് കൊണ്ടുവന്ന മായം കലര്‍ന്ന പാല്‍ കൊല്ലത്ത് വച്ച് പിടികൂടി. ഹൈഡ്രജന്‍ പെറേക്സെഡ് കലർന്ന 15,300 ലിറ്റർ പാലാണ് പിടികൂടിയത്. തമിഴ്നാട് തിരുനെൽവേലി ജില്ലയിലെ വടിയൂരിൽ നിന്ന് പത്തനംതിട്ട ജില്ലയിലെ പന്തളത്തേക്ക് കൊണ്ടുവന്ന പാല്‍ കൊല്ലം ആര്യങ്കാവ് അതിർത്തി ചെക്പോസ്റ്റിൽ വച്ചാണ് ക്ഷീരവികസന വകുപ്പ് പിടികൂടിയത്.

ക്ഷീരവികസന വകുപ്പിന്റെ പരിശോധനയിൽ പാലിൽ ഹൈഡ്രജന്‍ പെറോക്സൈഡ് അടങ്ങിയതായി കണ്ടെത്തി. കൂടുതൽ ദിവസം പാൽ കേടുകൂടാതെയിരിക്കാനാണ് ഹൈഡ്രജന്‍ പെറോക്സൈഡ് ചേർക്കുന്നത്. ഛർദ്ദി, വയറിളക്കം പോലുള്ള രോഗങ്ങൾ ഈ പാൽ ഉപയോഗിക്കുന്നത് മൂലമുണ്ടാകും.

Share This Post
Exit mobile version