Press Club Vartha

കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചു

കോഴിക്കോട്: കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഭോപ്പാലിലെ അതീവ സുരക്ഷാ ലാബില്‍ നടത്തിയ പരിശോധനയിൽ തീവ്രവ്യാപന ശേഷിയുള്ള എച്ച് 5 എന്‍ 1 ആണ് ബാധിച്ചതെന്ന് കണ്ടെത്തി. ചാത്തമംഗലം പഞ്ചായത്തിലെ കോഴി ഫാമിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

കോഴികള്‍ രോഗം വന്ന് ചാകുന്നത് വർധിച്ചതിൽ സംശയം തോന്നിയതിനെ തുടര്‍ന്നാണ് സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചത്. ഇതിനോടകം രോഗം ബാധിച്ച് 1800 കോഴികള്‍ ചത്തു. ഫാമിൽ അയ്യായിരത്തിലധികം കോഴികളാണ് ഉള്ളത്. പ്രതിരോധ നടപടികളുടെ ഭാഗമായി മുഴുവന്‍ കോഴികളെയും കൊന്നൊടുക്കേണ്ടി വരും.

Share This Post
Exit mobile version