Press Club Vartha

അതിശൈത്യത്തിൽ തണുത്ത് ഉറഞ്ഞ് മുംബൈ

മുംബൈ: തണുത്ത് വിറച്ച് മുംബൈ. ഏറ്റവും കുറഞ്ഞ താപനില ഞായറാഴ്ച മുംബൈയിൽ രേഖപ്പെടുത്തി. അന്തരീക്ഷ താപനില 13.8 ഡിഗ്രി സെൽഷ്യസായി. അടുത്ത 2 ദിവസത്തേക്ക് താപനില13 ഡിഗ്രി സെൽഷ്യസായി തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിച്ചു. അന്തരീക്ഷത്തിലെ തണുപ്പിന് കാരണം നഗരത്തിന് മുകളിൽ നിലനിൽക്കുന്ന വടക്ക്-കിഴക്കൻ കാറ്റാണ്.

ഈ സീസണിൽ രേഖപ്പെടുത്തിയ രണ്ടാമത്തെ ഏറ്റവും കുറഞ്ഞ താപനില ഡിസംബർ 25-ന് 15 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. 2011-ൽ ആയിരുന്നു ജനുവരി മാസത്തിൽ കഴിഞ്ഞ 10 വർഷത്തിനിടെ മുംബൈയിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില. അന്ന് 10 ഡിഗ്രി സെൽഷ്യസായിരുന്നു രേഖപ്പെടുത്തിയത്. ബുധനാഴ്ചയോടെ താപനില വീണ്ടും 17 ഡിഗ്രി സെൽഷ്യസായി ഉയരാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

Share This Post
Exit mobile version