കഠിനംകുളം: കലാനികേതൻ സാംസ്‌കാരിക സമിതിയും തിരുനെൽവേലി അരവിന്ദ് ഹോസ്പിറ്റലുമായി സംയുക്തമായി തിമിര രഹിത കഠിനംകുളം പഞ്ചായത്തിനായി ക്യാമ്പ് സംഘടിപ്പിച്ചു. കണിയാപുരം പള്ളിനട എൻ ഐ സി ഹാളിൽ വച്ചു നടന്ന ക്യാമ്പിൽ 400-ൽ അധികം വരുന്ന ആളുകളെ പരിശോധിക്കുകയും അതിൽ 46 പേരെ തിമിര ശസ്ത്രക്രിയക്കായി അരവിന്ദ് ഹോസ്പിറ്റലിൽ കൊണ്ട് പോവുകയും പരിപൂർണമായും സൗജന്യമായും 46 പേരും തിമിര ശസ്ത്രക്രിയ കഴിഞ്ഞു തിരിച്ചു നാട്ടിൽ എത്തുകയും ചെയ്തു, ചിറയിൻകീഴ് എം എൽ എ വി. ശശി ക്യാമ്പ് ഉൽഘാടനം ചെയ്തു.
കലാനികേതൻ പ്രസിഡന്റ് എം.എ. ലത്തീഫ് അധ്യക്ഷത വഹിച്ചു. കലാനികേതൻ സെക്രട്ടറി നാസർ സ്വാഗതവും,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരി പ്രസാദ് ,പഞ്ചായത്ത് പ്രസിഡന്റ് അനിത,ശ്രീ പ്രശാന്തൻ കാണി ഐ പി എസ്, ശ്രീ കെ.എസ്. ഗോപകുമാർ ഐ പി എസ്, മിഥുന, മണ്ണിൽ അഷ്‌റഫ്, മാഹീൻ, ഷജീർ ജന്മിമുക്ക്, സഞ്ജു, നിസാർ, അഹമ്മദ് കബീർ, സരിൻ തുടങ്ങിയവർ സംസാരിച്ചു.