Press Club Vartha

പിണറായി സർക്കാരിന്റെ ഭരണ-വികസന നേട്ടങ്ങളെ പ്രകീർത്തിച്ച് ഗവർണർ

തിരുവനന്തപുരം: പിണറായി സർക്കാരിന്റെ ഭരണ-വികസന നേട്ടങ്ങളെ പ്രകീർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളത്തിന്റെ വികസന പദ്ധതികൾ മാതൃകയെന്നും റിപ്പബ്ലിക്ക് ദിന പ്രസംഗത്തിൽ ഗവർണർ പറഞ്ഞു. നവകേരളം ലക്ഷ്യമാക്കി സക്കാർ മുന്നേറുകയാണ്. എല്ലാവർക്കും ഭവനം എന്ന ലക്ഷ്യവുമായി സർക്കാർ നടപ്പാക്കുന്ന ലൈഫ് പദ്ധതി രാജ്യത്തിനാകെ മാതൃകയാണ്. സർക്കാർ നടപ്പാക്കുന്ന ഭവന പദ്ധതികൾ, ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ പദ്ധതികൾ, ഐടി, സ്റ്റാർട്ടപ്പ് മേഖലാ വികസന പദ്ധതികൾ എന്നിവയും വലിയ നേട്ടമെന്നും ഗവർണർപറഞ്ഞു.

കൃഷി, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകൾക്ക് പ്രത്യേക സർക്കാർ പരിഗണന നൽകുന്നു. എല്ലാവർക്കും പാർപ്പിടം എന്ന രാജ്യത്തിന്റെ സ്വപ്നത്തിന് ലൈഫ് പദ്ധതി കരുത്ത് പകർന്നതായി ഗവർണർ പറഞ്ഞു. ലൈഫ് പദ്ധതിയുടെ ഭാഗമായി 3.2 ലക്ഷം വീടുകൾ പൂർത്തിയാക്കിയതായും ഗവർണർ പറഞ്ഞു.ആർദ്രം മിഷൻ ഗുണമേന്മയുള്ള ആരോഗ്യ പരിചരണ സേവനം ഉറപ്പാക്കി. കേരളത്തിന്റെ കാർഷിക പദ്ധതികൾ ഭക്ഷ്യ സുരക്ഷയും കർഷകർക്ക് മികച്ച വരുമാനവും തൊഴിൽ സാധ്യതയും ഉറപ്പാക്കിയെന്നും ​ഗവർണർ പറഞ്ഞു. നീതി ആയോഗ് റിപ്പോർട്ട് പ്രകാരം ദരിദ്രർ ഏറ്റവും കുറവ് കേരളത്തിലാണെന്നും ഗവർണർ കൂട്ടിച്ചേർത്തു.

Share This Post
Exit mobile version