Press Club Vartha

കൺഫർമേഷൻ നൽകിയിട്ടും പരീക്ഷ എഴുതാത്തവരുടെ പ്രൊഫൈൽ മരവിപ്പിക്കുമെന്ന് പി എസ് സി

തിരുവനന്തപുരം: കൺഫർമേഷൻ നൽകിയിട്ട് പരീക്ഷയെഴുതിയില്ലെങ്കിൽ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ. ഇത്തരക്കാരുടെ പ്രൊഫൈൽ മരവിപ്പിക്കാനാണ് പി എസ് സിയുടെ തീരുമാനം. പരീക്ഷ എഴുതുന്ന വിദ്യാർഥികളുടെ എണ്ണം മുൻകൂട്ടി കണ്ടെത്തുവാനും അതനുസരിച്ച് പരീക്ഷയുടെ തയ്യാറെടുപ്പുകൾ കൃത്യതയോടെ നടപ്പിലാക്കാനും വേണ്ടിയാണ് കൺഫർമേഷൻ സംവിധാനം കൊണ്ടുവന്നത്.

എന്നാൽ സമീപകാലത്ത് കൺഫർമേഷൻ നൽകിയിട്ടും പരീക്ഷ എഴുതാത്തവരുടെ എണ്ണം വർദ്ധിച്ചുവരുന്നതായി കമ്മീഷൻ വിലയിരുത്തി. ഇത് പരീക്ഷകളുടെ സുഗമമായ നടത്തിപ്പിലെ ബാധിക്കുന്ന സാഹചര്യത്തിലാണ് കർശനമായ നടപടികളിലേക്ക് കടക്കുവാൻ പി എസ് സി തീരുമാനിച്ചത്.

Share This Post
Exit mobile version