Press Club Vartha

അധ്വാനിക്കുന്നവരുടെ ആഘോഷമായി റിപ്പബ്ലിക് ദിനം മാറി; സുരേഷ് ഗോപി

കൊച്ചി: രാജ്യത്തിന്റെ എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനം ആഘോഷമാക്കി കൊച്ചി ലുലുമാള്‍. മാളിലെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ മുന്‍ രാജ്യസഭാഗവും നടനുമായ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. രാവിലെ 8.30 ന് പതാക ഉയര്‍ത്തിയ താരം മാളിലെ വിവിധ ഡിപ്പാര്‍ട്‌മെന്റുകളുടെ മാര്‍ച്ച് പാസ്റ്റുകളുടെ സല്യൂട്ട് സ്വീകരിച്ചു.

റിപ്പബ്ലിക് ദിന സന്ദേശത്തില്‍ ഇന്ത്യ ലോകത്തിന് അഞ്ചാം സാമ്പത്തിക ശക്തിയായി ഉയര്‍ന്നുവെന്നും അത് നമുക്ക് അഭിമാനിക്കാവുന്ന കാര്യമാണെന്നും സുരേഷ് ഗോപി പറഞ്ഞു. അധ്വാനിച്ച് ജീവിക്കുന്ന കോടിക്കണക്കിന് ആളുകളുടെ ആഘോഷമായി റിപ്പബ്ലിക് ദിനം മാറിയെന്നും അതുകൊണ്ടാണ് ഇത്തവണ ഡല്‍ഹിയിലെ പരേഡ് നടക്കുന്ന റോഡിനു കര്‍ത്തവ്യപഥ് എന്ന് പേരിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്‍സിസി-നേവല്‍ വിങ്ങിന്റെ പരേഡ്, കുട്ടികള്‍ അവതരിപ്പിച്ച ദേശഭക്തി ഗാനം എന്നിവയും ചടങ്ങിന് മിഴിവേകി. ലുലു ഇന്ത്യ പ്രൊജക്ട് ഡയറക്ടര്‍ ബാബു വര്‍ഗീസ്, ലുലുമാള്‍ ഇന്ത്യ ഡയറക്ടര്‍ ഷിബു ഫിലിപ്പ്, ലുലു ഇന്ത്യ സിഒഒ രജിത്ത് രാധാകൃഷ്ണന്‍, ലുലു ഇന്ത്യ കൊമേര്‍ഷ്യല്‍ മാനേജര്‍ സാദിഖ് ഖാസിം, ലുലു ഇന്ത്യ മീഡിയ കോര്‍ഡിനേറ്റര്‍ എന്‍.ബി. സ്വരാജ്, കൊച്ചി ലുലു മാള്‍ ജനറല്‍ മാനേജര്‍ ഹരി സുഹാസ്, കൊച്ചി ലുലുമാള്‍ സേഫ്റ്റി ആന്റ് സെക്യൂരിറ്റി മാനേജര്‍ ബിജു കെ.ആര്‍, അസിസ്റ്റന്റ് മാനേജര്‍ അനില്‍ കെ.ടി, സെക്യൂരിറ്റി ഓഫീസര്‍ ജിന്‍സണ്‍ സെബാസ്റ്റ്യന്‍ തുടങ്ങിയവന്‍ ചടങ്ങില്‍ സംബന്ധിച്ചു.

Share This Post
Exit mobile version