Press Club Vartha

റിപ്പബ്ലിക് ദിനം ആഘോഷിച്ച് ടെക്‌നോപാര്‍ക്ക്

തിരുവനന്തപുരം: രാജ്യത്തിന്റെ 74-ാം റിപ്പബ്ലിക് ദിനം ആഘോഷിച്ച് ടെക്‌നോപാര്‍ക്ക്. പാര്‍ക്ക് സെന്ററിന് മുന്നില്‍ നടന്ന ആഘോഷത്തില്‍ കേരളാ പോലീസ് എസ്.ഐ.എസ്.എഫ് ജീവനക്കാരുടെയും ടെക്‌നോപാര്‍ക്കിലെ സെക്യൂരിറ്റി ജീവനക്കാരുടെയും മാര്‍ച്ച് പാസ്റ്റിന് ശേഷം ടെക്‌നോപാര്‍ക്ക് സി.ഇ.ഒ സഞ്ജീവ് നായര്‍ ദേശീയ പതാക ഉയര്‍ത്തി. രാജ്യത്തിന്റെ പുരോഗതിക്കായി എല്ലാവരും ചേര്‍ന്ന് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും ഒരുമയാണ് നമ്മുടെ മുന്നോട്ടുള്ള യാത്രയ്ക്ക് ഊര്‍ജ്ജമാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ക്ക് സെന്ററിലെ ജീവനക്കാര്‍, ഐ.ടി ജീവനക്കാര്‍, എസ്.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കൊല്ലം ടെക്‌നോപാര്‍ക്കില്‍ നടന്ന ചടങ്ങില്‍ സെസ് എ.ഡി.സി എ. ജയകുമാറും ടെക്‌നോപാര്‍ക്ക് ഫെയ്‌സ് ത്രീയില്‍ നടന്ന ചടങ്ങില്‍ ടെക്‌നോപാര്‍ക്ക് അഡ്മിനിസ്‌ട്രേഷന് വിഭാഗത്തിലെ വിനോദ് കുമാര്‍ കെ.എസും ദേശീയ പതാക ഉയര്‍ത്തി.

Share This Post
Exit mobile version