Press Club Vartha

പാ​​ർ​​ല​​മെന്റ് ബ​​ജ​​റ്റ് സ​​മ്മേ​​ള​​ന​​ത്തി​​ന് ഇ​​ന്ന് തുടക്കം

ന്യൂ​​ഡ​​ൽ​​ഹി: പാ​​ർ​​ല​​മെ​​ന്‍റി​​ന്‍റെ ബ​​ജ​​റ്റ് സമ്മേളന​​ത്തി​​ന് ഇ​​ന്ന് തു​​ട​​ക്കം. ഇ​​രു​​സ​​ഭ​​ക​​ളു​​ടെ​​യും സം​​യു​​ക്ത സ​​മ്മേ​​ള​​ന​​ത്തോ​​ടെയാണ് ബജറ്റിനു തുടക്കം കുടിക്കുന്നത്. നാ​​ളെ​​യാ​​ണു ബ​​ജ​​റ്റ്. ര​​ണ്ടാം ന​​രേ​​ന്ദ്ര മോ​​ദി സ​​ർ​​ക്കാ​​രി​​ന്‍റെ അ​​വ​​സാ​​ന സ​​മ്പൂ​​ർ​​ണ ബ​​ജ​​റ്റാ​​കും നാ​​ള​​ത്തേ​​ത്.

സ​​മ്മേ​​ള​​നം ആരംഭിക്കുന്നത് രാ​​ഷ്‌​​ട്ര​​പ​​തി ദ്രൗ​​പ​​ദി മു​​ർ​​മു​​വി​​ന്‍റെ ന​​യ​​പ്ര​​ഖ്യാ​​പ​​ന പ്ര​​സം​​ഗ​​ത്തോ​​ടെ​​യാണ്. തു​​ട​​ർ​​ന്ന് സാ​​മ്പ​​ത്തി​​ക സ​​ർ​​വെ സ​​ഭ​​യി​​ൽ വ​​യ്ക്കും. നാ​​ളെ ധ​​ന​​മ​​ന്ത്രി നി​​ർ​​മ​​ല സീ​​താ​​രാ​​മ​​ൻ ബ​​ജ​​റ്റ് അ​​വ​​ത​​രി​​പ്പി​​ക്കും. രാ​​ഷ്‌​​ട്ര​​പ​​തി​​യു​​ടെ പ്ര​​സം​​ഗ​​ത്തി​​ന്മേ​​ലു​​ള്ള ന​​ന്ദി​​പ്ര​​മേ​​യം പാ​​സാ​​ക്കു​​ന്ന​​തി​​ലും ധ​​ന​​ബി​​ല്ലു​​ക​​ൾ പാ​​സാ​​ക്കു​​ന്ന​​തി​​ലു​​മാ​​കും സ​​ർ​​ക്കാ​​രി​​ന്‍റെ മു​​ൻ​​ഗ​​ണ​​ന. ബ​​ജ​​റ്റു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട നാ​​ലെ​​ണ്ണ​​മു​​ൾ​​പ്പെ​​ടെ 36 ബി​​ല്ലു​​ക​​ളാ​​ണ് ഈ ​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന​​ത്. ഫെ​​ബ്രു​​വ​​രി 14 വ​​രെ ആ​​ദ്യ​​ഘ​​ട്ട​​വും മാ​​ർ​​ച്ച് 12 മു​​ത​​ൽ ഏ​​പ്രി​​ൽ ആ​​റു​​വ​​രെ ര​​ണ്ടാം​​ഘ​​ട്ട​​വു​​മാ​​യി നീ​​ളു​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ൽ 26 സി​​റ്റി​​ങ്ങു​​ക​​ളു​​ണ്ടാ​​കും.

Share This Post
Exit mobile version