Press Club Vartha

ഹെ​ല്‍ത്ത് കാ​ര്‍ഡി​ന് ര​ണ്ടാ​ഴ്ച കൂ​ടി സാ​വ​കാ​ശം നൽകുമെന്ന് വീണ ജോർജ്

തി​രു​വ​ന​ന്ത​പു​രം: ഭ​ക്ഷ്യ​സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ചു​ള്ള ഹെ​ല്‍ത്ത് കാ​ര്‍ഡ് എടുക്കാൻ ര​ണ്ടാ​ഴ്ച കൂ​ടി സാ​വ​കാ​ശം നൽകി. ഹെൽത്ത് കാർഡ് എ​ടു​ക്കാ​ത്ത​വ​ര്‍ക്കെ​തി​രെ 16 മു​ത​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍ജ്.

ഹെ​ല്‍ത്ത് കാ​ര്‍ഡ് എ​ടു​ക്കാ​നു​ള്ള ആ​ളു​ക​ളു​ടെ തി​ര​ക്ക് കണക്കിലെടുത്ത് കൂ​ടു​ത​ല്‍ സ​മ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് സ്ഥാ​പ​ന ഉ​ട​മ​ക​ൾ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പ​രി​ഗ​ണി​ച്ചാ​ണ് ര​ണ്ടാ​ഴ്ച കൂ​ടി സാ​വ​കാ​ശം അ​നു​വ​ദി​ക്കു​ന്ന​ത്. എ​ല്ലാ ര​ജി​സ്റ്റേ​ഡ് മെ​ഡി​ക്ക​ല്‍ പ്രാ​ക്ടീ​ഷ​ണ​ര്‍മാ​രും ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി അ​ടി​യ​ന്ത​ര​മാ​യി ഹെ​ല്‍ത്ത് കാ​ര്‍ഡ് ന​ല്‍ക​ണ​മെ​ന്നും മ​ന്ത്രി നി​ര്‍ദേ​ശം ന​ല്‍കി.

അ​തേ​സ​മ​യം, ഇ​ന്നു​മു​ത​ല്‍ ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ ശ​ക്ത​മാ​യ പ​രി​ശോ​ധ​ന തു​ട​രും. ഹെ​ല്‍ത്ത് കാ​ര്‍ഡി​ല്ലാ​ത്ത​വ​ര്‍ക്ക് 15ന​കം ഹെ​ല്‍ത്ത് കാ​ര്‍ഡ് ഹാ​ജ​രാ​ക്കു​വാ​ന്‍ നി​ര്‍ദേ​ശം ന​ല്‍കും. സം​സ്ഥാ​ന​ത്ത് ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​തും വി​ത​ര​ണം ചെ​യ്യു​ന്ന​തും വി​ല്‍പ​ന ന​ട​ത്തു​ന്ന​തു​മാ​യ എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലേ​യും ഭ​ക്ഷ്യ വ​സ്തു​ക്ക​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന എ​ല്ലാ ജീ​വ​ന​ക്കാ​രും ഹെ​ല്‍ത്ത് കാ​ര്‍ഡ് എ​ടു​ക്ക​ണം.​ഒ​രു വ​ര്‍ഷ​മാ​ണ് ഈ ​ഹെ​ല്‍ത്ത് കാ​ര്‍ഡി​ന്‍റെ കാ​ലാ​വ​ധി.

Share This Post
Exit mobile version