Press Club Vartha

വയനാട്ടിലെ സ്വകാര്യ തോട്ടത്തിൽ കടുവയുടെ ജഡം

വയനാട്: വയനാട്ടിലെ സ്വകാര്യതോട്ടത്തില്‍ കടുവയുടെ ജഡം കണ്ടെത്തി. വയനാട് അമ്പലവയല്‍ അമ്പുകുത്തി പാടിപറമ്പിലെ തോട്ടത്തിളാണ് ജഡം കണ്ടെത്തിയത്. കഴുത്തിൽ കുരുക്ക് മുറുകിയ നിലയിലാണുള്ളത്. ജഡത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടെന്നാണ് റിപ്പോർട്ട്‌. പൊന്മുടി കോട്ടയിൽ വളർത്തുമൃഗങ്ങളെ കൊന്ന കടുവയാണിതെന്ന് സംശയമുണ്ട്.

വനം വകുപ്പ് സ്ഥലത്തെത്തി കടുവയുടെ ജഡം പോസ്റ്റുമോര്‍ട്ടത്തിനായി ബത്തേരി ഫോറസ്റ്റ് ലാബിത്തിച്ചു. വെറ്റിനറി സർജൻ പോസ്റ്റുമോര്‍ട്ടം നടത്തും. കടുവ ചത്തത് എങ്ങനെയാണെന്ന് കൂടുതൽ പരിശോധനകൾക്ക് ശേഷമേ വ്യക്തമാകു എന്ന് വനംവകുപ്പ് അറിയിച്ചു.

Share This Post
Exit mobile version