Press Club Vartha

ലോകരാജ്യങ്ങളിലെ അപൂര്‍വതകളുമായി ലുലു പുഷ്പമേളയുടെ രണ്ടാം സീസണ്‍

തിരുവനന്തപുരം : ഒരു പഴം കൊണ്ട് ഏഴ് ഗ്ലാസ് ജ്യൂസ്. മധുരം കഴിക്കാതെ മധുരം ആസ്വദിക്കാന്‍ അവസരമൊരുക്കുന്ന ഫലം. ചെടികള്‍ക്ക് സ്വയം വെള്ളം നനയ്ക്കുന്ന ചെടിച്ചട്ടി. ലുലു മാളിലെ പുഷ്പമേളയുടെ കൗതുക വിശേഷങ്ങള്‍ തീരുന്നില്ല. ഇത്തവണ ട്രെന്‍ഡിംഗ് കാഴ്ചകളുമായാണ് പുഷ്പമേളയുടെ രണ്ടാം സീസണ്‍ മാളില്‍ നടക്കുന്നത്. മാളിലെ ഗ്രാന്‍ഡ് എട്രിയത്തില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര താരം ഗൗതമി നായര്‍ പുഷ്പമേള ഉദ്ഘാടനം ചെയ്തു.

ബ്രസീല്‍, മലേഷ്യ, തായ്ലന്‍ഡ് ഉള്‍പ്പെടെ ലോകരാജ്യങ്ങളിലെ പുഷ്പ-ഫല സസ്യങ്ങളുടെയും വളര്‍ത്തുമൃഗങ്ങളുടെയും അപൂര്‍വ്വതകളാണ് മേളയെ ഏറെ ആകര്‍ഷകമാക്കുന്നത്. ഇന്‍ഡോര്‍-ഔട്ട്‌ഡോര്‍ ഗാര്‍ഡനിംഗിനടക്കം അനുയോജ്യമായ സസ്യങ്ങള്‍, ബിഗോണിയ, ഇസെഡ്-ഇസെഡ്, സ്നേക്ക് പ്ലാന്‍റ് പോലുള്ള വായു ശുദ്ധീകരണ സസ്യങ്ങള്‍, പല വര്‍ണ്ണങ്ങളിലുള്ള റോസ, ഓര്‍ക്കിഡ്, ബോഗണ്‍വില്ല അടക്കം സസ്യങ്ങളുടെയും പുഷ്പങ്ങളുടെയും ആയിരത്തിലധികം വൈവിധ്യങ്ങളാണ് മേളയിലുള്ളത്.

ഏഴ് ഗ്ലാസ് ജ്യൂസ് വരെ ഒരേസമയം നല്‍കുന്ന സണ്‍ഡ്രോപ് പഴം, ഒരു തവണ കഴിച്ചാല്‍ മൂന്ന് മണിക്കൂറോളം നാവില്‍ മധുര മുകുളങ്ങള്‍ നിലനിര്‍ത്തുന്ന പ്രമേഹ രോഗികളടക്കം ആവശ്യക്കാര്‍ ഏറെയുള്ള മിറാക്കിള്‍ പഴം എന്നിവയെ പരിചയപ്പെടാനും തൈകള്‍ വാങ്ങാനുമായി നിരവധി പേരാണ് എത്തുന്നത്. ആറ് മാസം കൊണ്ട് കായ്ക്കുന്നതും, എല്ലാക്കാലവും ഫലവും തരുന്നതുമായ ആയുര്‍ ജാക് പ്ലാവ്, തായ്ലന്‍ഡ് മാവ്, ചുവന്ന ചക്കച്ചുളകള്‍ നല്‍കുന്ന തായ്ലന്‍ഡിന്‍റെ ഡാങ് സൂര്യ, കുരുവോ പശയോ ഇല്ലാത്തെ ചക്ക നല്‍കുന്ന പ്ലാവിൻ്റെ തൈ എന്നിവ മേളയിലെ താരങ്ങളാണ്. കരീബിയന്‍ ദ്വീപുകളില്‍ നിന്നെത്തിയ കുഞ്ഞന്‍ ദിനോസറായ ഇഗ്വാന, പൈത്തണ്‍ വിഭാഗത്തില്‍പ്പെട്ട കുഞ്ഞന്‍ പെരുമ്പാമ്പ് ഉള്‍പ്പെടെ മനുഷ്യരുമായി വേഗം ഇണങ്ങുന്ന വളര്‍ത്തുമൃഗങ്ങളും, പെറ്റ്സ് ആക്സസറീസും മേളയില്‍ പ്രദര്‍ശനത്തിനുണ്ട്. ചെടികള്‍ സ്വയം നനച്ച് പരിപാലിയ്ക്കുന്ന സെല്‍ഫ് വാട്ടറിംഗ് പോട്ടുകളടക്കം ഗാര്‍ഡനിംഗ് ഉപകരണങ്ങളുടെ പുതിയ വൈവിധ്യങ്ങളും മേളയില്‍ ശ്രദ്ധനേടി.

ഫെബ്രുവരി ആറ് വരെയാണ് പുഷ്പമേള

Share This Post
Exit mobile version