Press Club Vartha

ഇന്ധന സെസ്: കോൺഗ്രസ് മാര്‍ച്ചിൽ സംഘർഷം

കൊച്ചി: ഇന്ധന സെസ് കുറയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ സെക്രട്ടേറിയേറ്റിലേക്കും ജില്ലാകേന്ദ്രത്തിലേക്കും നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. ബാരികേടുകൾ മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും കോലം പ്രവർത്തകർ കത്തിക്കുക‍യും പലയിടങ്ങളിലും പൊലീസിനു നേരെ കല്ലെറിയുകയും ചെയ്തു.

പ്രതിപക്ഷ നേതാവ് വിഡി സതീശൻ സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്തു. പിണറായി സര്‍ക്കാരിന്‍റെ സമനില തെറ്റിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്രയും നികുതി കൂട്ടിയാല്‍ നികുതി അധികം ലഭിക്കുമെന്നു കരുതുന്നുണ്ടെങ്കിൽ അത് വെറുതെയാണെന്നും ആവശ്യമില്ലാത്ത നികുതി കൂട്ടിയാല്‍ നികുതി വെട്ടിക്കാനുള്ള സാഹചര്യം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എറണാകുളം ജില്ലയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കിയും ടിയര്‍ ഗ്യാസും പ്രയോഗിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലെറഞ്ഞു. എറണാകുളം മഹാരാജാസ് കോളജിന് സമീപത്തുവച്ചാണ് പൊലീസ് ബാരിക്കേഡ് വച്ച് പ്രവര്‍ത്തകരെ തടഞ്ഞു നിർത്തിയത്. പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് ആക്രമണം ഉണ്ടായതോടെയാണ് പൊലീസ് ടിയര്‍ ഗ്യാസും കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിക്കുകയായിരുന്നു.

തൃശൂരിൽ കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരികേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമം നടത്തിയതിനു പിന്നാലെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് മൂന്ന് തവണ കണ്ണീർ വാതകവും പ്രയോഗിച്ചു. ഡിസിസി പ്രസിഡന്‍റ് ഉള്‍പ്പടെയുള്ള പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.

 

Share This Post
Exit mobile version