Press Club Vartha

ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതിയെന്ന മെഡിക്കൽ ബുള്ളറ്റിൻ. അദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി ഇന്നു ബെംഗളൂരുവിലേക്കു കൊണ്ടുപോകില്ല. ഉമ്മൻ ചാണ്ടിയെ എയർ ആംബുലൻസിന്റെ സഹായത്തോടെ ജർമനിയിൽ നടത്തിയ ചികിത്സയുടെ തുടർ ചികിത്സ നടത്തുന്ന ബെംഗളൂരുവിലെ എച്ച്സിജി കാൻസർ കെയർ സെന്ററിലേക്ക് കൊണ്ടുപോകാനായിരുന്നു നീക്കം. എന്നാൽ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായതോടെ ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു. നിംസ് മെഡിസിറ്റി മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. മഞ്ജു തമ്പിയുടെ നേതൃത്വത്തിൽ 9 അംഗ മെഡിക്കൽ ബോർഡ് രൂപീകരിച്ചാണ് നിലവിൽ ഉമ്മൻ ചാണ്ടിയെ ചികിത്സിക്കുന്നത്.

ഉമ്മൻ ചാണ്ടിയുടെ ആരോഗ്യസ്ഥിതിയിൽ നല്ല പുരോഗതിയുണ്ടെന്ന് ഡോ. മഞ്ജു തമ്പി വ്യക്തമാക്കി. ‘‘അദ്ദേഹം സുഖം പ്രാപിച്ചു വരുന്നു. ഇന്നു രാവിലെ കുടുംബാംഗങ്ങളോടും ആരോഗ്യ പ്രവർത്തകരോടും നന്നായി സംസാരിക്കുകയും പ്രതികരിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. നമ്മൾ കൊടുക്കുന്ന ആന്റിബയോട്ടിക്സിനോട് അദ്ദേഹത്തിന്റെ ശരീരം പ്രതികരിക്കുന്നുമുണ്ട്. ഏതാനും ദിവസങ്ങൾക്കുള്ളിൽത്തന്നെ നല്ലവണ്ണം സുഖം പ്രാപിച്ച് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ന്യുമോണിയയും നല്ലവണ്ണം കുറഞ്ഞിട്ടുണ്ട്. വന്ന സമയത്ത് പനിയും ശ്വാസമുട്ടലും ഉണ്ടായിരുന്നു. ഇപ്പോൾ അത്തരം ബുദ്ധിമുട്ടുകളുമില്ല.’’ – ഡോ. മഞ്ജു തമ്പി വ്യക്തമാക്കി.

Share This Post
Exit mobile version