Press Club Vartha

രാഹുൽ ഗാന്ധിയ്‌ക്കെതിരെ ലോക്സഭയിൽ അവകാശലംഘന നോട്ടീസ്

ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരെ ലോക്സഭയിൽ അവകാശ ലംഘന നോട്ടീസ്. ബിജെപിയാണ് രാഹുലിനെതിരെ നോട്ടീസ് നൽകിയത്. പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരവും വസ്തുതാ വിരുദ്ധവുമായ പ്രസ്താവന നടത്തിയതിനാണ് നോട്ടീസ് നൽകിയത്. രാഹുൽ ഗാന്ധിക്കെതിരെ നടപടി വേണമെന്നും രാഹുലിന്‍റെ പ്രസംഗം രേഖയിൽ നിന്നും മാറ്റണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.

ഇന്നലെ പാർലമെന്‍റിൽ രാഹുൽ നടത്തിയ പ്രസ്താവനയെ തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ സഭയില്‍ വയ്ക്കാന്‍ ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അദ്ദേഹം അതിന് തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് രാഹുലിനെതിരെ അവകാശലംഘന നോട്ടീസുമായി ബിജെപി രംഗത്ത് എത്തിയിരിക്കുന്നത്.

രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് മേലുള്ള നന്ദി പ്രമേയ ചർച്ചയിലാണ് അദാനി വിഷയം ഉന്നയിച്ച് രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ രംഗത്തെത്തിയത്. രാഹുലിന്‍റെ പ്രസംഗം മോദിയും അദാനിയും ഒന്നിച്ചുള്ള ചിത്രം ഉയർത്തിയായിരുന്നു. പ്രധാനമന്ത്രിയുടെ വിധേയനാണ് അദാനിയെന്നും മോദിയുമായി അദാനിക്ക് വർഷങ്ങളുടെ ബന്ധമാണുള്ളതെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. നന്ദി പ്രമേയ ചർച്ചയിൽ ഈ വിഷയം എന്തിനാണ് ഉന്നയിക്കുന്നതെന്ന് സ്പീക്കറും ഭരണപക്ഷ അംഗങ്ങളും ചോദിച്ചിട്ടും പിന്മാറാതെയായിരുന്നു രാഹുലിന്‍റെ പ്രസംഗം.

 

 

Share This Post
Exit mobile version