Press Club Vartha

റവന്യൂ കുടിശ്ശിക പിരിക്കുന്നതിൽ വൻവീഴ്ച്ച; ധനവകുപ്പിനെതിരെ സിഎജി റിപ്പോർട്ട്

തിരുവനന്തപുരം: റവന്യൂ കുടിശികയായ 7,100.32 കോടി രൂപ അഞ്ചു വർഷത്തിലേറെയായി സർക്കാർ പിരിച്ചെടുത്തില്ലെന്ന് സിഎജി റിപ്പോർട്ട്. 12 വകുപ്പുകളിൽ നിന്നാണ് ഇത്രയും തുക പിരിച്ചെടുക്കാനുള്ളത്. ഇതു മൂലം 11.03 കോടി രൂപയുടെ കുറവുണ്ടായതായും സിഎജി റിപ്പോർട്ട് വ്യക്തമാക്കുന്നു.

സഭയിൽ 2019 മുതൽ 21 വരെയുള്ള ഓഡിറ്റ് റിപ്പോർട്ടാണ് വച്ചത്. 6422 കോടി രൂപയാണ് തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുമാത്രം പിരിഞ്ഞുകിട്ടാനുള്ളത്. ഇക്കാര്യത്തിൽ സർക്കാരിന്‍റെ ഭാഗത്തു നിന്നും അടിയന്തര ഇടപെടൽ ഉണ്ടാവണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

നികുതി രേഖകൾ കൃത്യമായി പരിശോധിക്കാത്തത് മൂലം നികുതി പലിശ ഇനത്തിൽ 7.54 കോടി കുറവുണ്ടായി. കൂടാതെ വാർഷിക റിട്ടേണിൽ അർഹത ഇല്ലാതെ ഇളവ് നൽകിയത് മൂലം 9.72 കോടി കുറഞ്ഞു. വിദേശ മദ്യ ലൈസൻസുകളുടെ അനധികൃത കൈമാറ്റം വഴി 26 ലക്ഷത്തിന്‍റെ കുറവുണ്ടായെന്നും സ്റ്റാമ്പ് തീരുവയിലും രജിസ്ട്രേഷൻ ഫീസിലും ഒന്നരക്കോടിയുടെയും കുറവുണ്ടായതായും സിഎജിയുടെ റിപ്പോര്‍ട്ടിൽ പറയുന്നു.

Share This Post
Exit mobile version