Press Club Vartha

സ്ത്രീത്വത്തെ അപമാനിച്ചെന്ന ഉണ്ണി മുകുന്ദൻ കേസ്: വിചാരണ തടഞ്ഞ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: നടൻ ഉണ്ണി മുകുന്ദൻ പ്രതിയായ പീഡനക്കേസിന്റെ സ്റ്റേ നീക്കി ഹൈക്കോടതി.  ഇരയുടെ പേരിൽ കള്ള സത്യവാങ് മൂലം നൽകി തെറ്റുദ്ധരിപ്പിക്കാൻ ശ്രമിച്ചത് ഗുരുതരമായ കുറ്റമാണെന്ന് കോടതി നിരീക്ഷിച്ചു.  ഹൈക്കോടതി കോഴ കേസിൽ പ്രതിയായ അഡ്വ. സൈബി ജോസായിരുന്നു ഉണ്ണി മുകുന്ദനു വേണ്ടി ഹാജരായി അനുകൂല വിധി വാങ്ങി നൽകിയത്.

തെറ്റായ വിവരം നല്‍കിയാണ് കോടതിയില്‍നിന്നു സൈബി സ്റ്റേ വാങ്ങിയതെന്നു പരാതിക്കാരി കോടതിയെ അറിയിച്ചു. പ്രശ്നങ്ങൾ ഒത്തുതീർപ്പായെന്നായിരുന്നു കോടതിയെ ധരിപ്പിച്ചിരുന്നത്. ഒത്തുതീർപ്പ് ഉണ്ടായില്ലെന്ന് ഇരയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കോടതിക്ക് മുന്നിൽ കള്ളക്കളി അനുവദിക്കാനാകില്ലെന്ന് പറഞ്ഞ ഹൈക്കോടതി ഇതിന്  അഭിഭാഷകൻ മറുപടി പറഞ്ഞെ മതിയാവുയെന്നും നിർദ്ദേശിച്ചു.

എന്നാൽ ഇന്ന് സൈബി ജോസ്  കോടതിയിൽ ഹാജരായിരുന്നില്ല. പകരം ജൂനിയർ അഭിഭാഷകയാണ് ഹാജരായത്. മറുപടി സത്യവാങ്മൂലം നൽകാൻ ഉണ്ണി മുകുന്ദന് നിർദ്ദേശം നൽകി. എറണാകുളത്തെ ഫ്ളാറ്റിൽ സിനിമയുടെ ഭാഗമായി തിരക്കഥ ചർച്ച ചെയ്യാനെത്തിയ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നും, സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പെരുമാറിയെന്നുമാണ് കേസ്. ഹര്‍ജി പരിഗണിക്കുന്നത് 17ലേയ്ക്കു മാറ്റി വച്ചു.

Share This Post
Exit mobile version