Press Club Vartha

വിശുദ്ധ അന്തോണീസിൻ്റെ തിരുന്നാൾ മഹോത്സവത്തിന് വേളി പള്ളിയിൽ നാളെ കൊടിയേറും

കഴക്കൂട്ടം: വേളി പള്ളിയിൽ വിശുദ്ധ അന്തോണീസിന്റെ തിരുന്നാൾ മഹോത്സവത്തിന് നാളെ തുടക്കമാകും.വെള്ളിയാഴ്ച ഇടവക വികാരി ഫാദർ ലെനിൻ ഫെർണാണ്ടസ് പതാക ഉയർത്തിയാണ് പരിപാടികൾക്ക് തുടക്കം കുറിക്കുന്നത്. തുടർന്ന് എല്ലാദിവസവും വൈകിട്ട് 5.30ന് ജപമാല, ലിറ്റിനി, സമൂഹബലി, വചനസന്ദേശവും, തുടർന്ന് വിശുദ്ധന്റെ തിരുസന്നിധിയിൽ നൊവേന, തിരുശേഷിപ്പ് വണക്കവും നടക്കും.സാമൂഹിക പ്രതിബന്ധതയുള്ള പരിപാടികളുമായാണ് ഇപ്രാവശ്യത്തെ തിരുന്നാൾ ആഘോഷിക്കുന്നത് .

തിരുന്നാളിനോടാനുബന്ധിച്ച് ഒരു വർഷം നീണ്ടു നിൽക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും തുടക്കമാകും. കിടപ്പു രോഗികളെ പരിചരിക്കുന്ന പരിപാടിയുടെ ഉത്ഘാടനം എം എൽ എ കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. ബീബ്ലോസ് ബൈബിൾ പഠന പരിപാടി, പ്രണാമം, ദീർഘനാൾ കിടപ്പുരോഗികളെ പരിചരിച്ചവരെ ആദരിക്കൽ,
കുട്ടികളിലെ മലയാളഭാഷ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മലയാള തിളക്കം എന്നിവയും സംഘടിപ്പിക്കും. മതസൗഹാർദ സമ്മേളനത്തിൽ സാഹിത്യകാരൻ ജോർജ് ഓണക്കൂർ,
സ്വാമി ശുഭാംഗാനന്ദ , ഇമാം അബ്ദു സലിം മൗലവി , ഫാദർ ജസ്റ്റിൻ ജൂഡിൻ എന്നിവർ പങ്കെടുക്കും. പാദുവ ഭവന പദ്ധതി ഉദ്ഘാടനം ഫാദർ യൂജിൻ എച്ച് പെരേര നിർവഹിക്കും

Share This Post
Exit mobile version