Press Club Vartha

ശബരിമല സേഫ് സോൺ പദ്ധതികളിൽ വൻ ക്രമക്കേട്

തൃശൂർ: മോട്ടോർ വാഹന വകുപ്പിന്‍റെ സേഫ് കേരള പദ്ധതിയിലും ശബരിമല സേഫ് സോൺ പദ്ധതിയിലും ക്രമക്കേട് നടന്നതായി റിപ്പോർട്ടുകൾ. വിജിലൻസിന്റെ അന്വേഷണത്തിലാണ് കണ്ടെത്തൽ. ഇതിൽ വിശദമായ അന്വേഷണത്തിന് അനുമതി തേടി വിജിലൻസ് ധനവകുപ്പിന് റിപ്പോർട്ട് നല്കി.

റോഡ് സുരക്ഷ ലക്ഷ്യമിട്ടാണ് മോട്ടോർ വാഹനവകുപ്പ് നടപ്പാക്കിയ ശബരിമല സേഫ് സോൺ, സേഫ് കേരള എന്നീ പദ്ധതികകൾ കൊണ്ടുവന്നത്. എന്നാൽ ഈ പദ്ധതികളുടെ മറവിൽ കോടിക്കണക്കിന് രൂപയുടെ അട്ടിമറി നടന്നതായാണ് വിജിലൻസിന്‍റെ പ്രാഥമിക കണ്ടെത്തൽ. ബില്ലുകളും വൗച്ചറുകളുമില്ലാതെ പത്തുകൊല്ലത്തിനിടെ വൻതുക എഴുതിയെടുത്തതായും, റോഡ് സുരക്ഷ വാരാഘോഷത്തിന്‍റെ ഫണ്ട് അനുവദിച്ചതിലും വിനിയോഗിച്ചതിലും ക്രമക്കേട് നടന്നതായും കണ്ടെത്തി. ധനം വകുപ്പിന്‍റെ നിർദേശം കിട്ടിയാൽ കേസെടുത്ത് അന്വേഷണം ആരംഭിക്കുമെന്നും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു.

Share This Post
Exit mobile version