Press Club Vartha

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ സ്വ​ന്ത​മാ​യി യൂ ​ട്യൂ​ബ് ചാ​ന​ൽ തു​ട​ങ്ങാ​ൻ പാ​ടി​ല്ലെ​ന്ന് സ​ർ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: ഇനി മുതൽ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ സ്വ​ന്ത​മാ​യി യൂ ​ട്യൂ​ബ് ചാ​ന​ൽ തു​ട​ങ്ങാ​ൻ പാ​ടി​ല്ലെ​ന്ന് സ​ർ​ക്കാ​ർ നി​ർ​ദേ​ശം. യൂട്യൂബ് ചാനൽ വഴി വരുമാനമുണ്ടാകുമെന്നും അ​ത് ജീ​വ​ന​ക്കാ​രു​ടെ പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന് എ​തി​രാ​ണെന്നും ഉത്തരവിൽ പറയുന്നു. യൂ​ട്യൂ​ബ് ചാ​ന​ൽ തു​ട​ങ്ങാ​നു​ള്ള അ​നു​മ​തി തേ​ടി ഒ​രു അ​ഗ്നി​ര​ക്ഷാ സേ​നാം​ഗം ന​ൽ​കി​യ അ​പേ​ക്ഷ നി​ര​സി​ച്ചാ​ണ് ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വ്. അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്.

ഇ​ന്‍റ​ര്‍നെ​റ്റി​ലോ, സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലോ ഒ​രു വീ​ഡി​യോ​യോ ലേ​ഖ​ന​മോ പോ​സ്റ്റ് ചെ​യ്യു​ന്ന​ത് വ്യ​ക്തി​ഗ​ത പ്ര​വ​ര്‍ത്ത​ന​മാ​യും ക്രി​യാ​ത്മ​ക സ്വാ​ത​ന്ത്ര്യ​മാ​യും ക​ണ​ക്കാ​ക്കാൻ സാധിക്കും. എന്നാൽ, യു​ട്യൂ​ബി​ല്‍ അ​പ്‌​ലോ​ഡ് ചെ​യ്യു​ന്ന വീ​ഡി​യോ​ക​ള്‍ ഒ​രു നി​ശ്ചി​ത എ​ണ്ണ​ത്തി​ല്‍ കൂ​ടു​ത​ല്‍ വ്യ​ക്തി​ക​ള്‍ സ​ബ്സ്ക്രൈ​ബ് ചെ​യ്യു​ന്ന പ​ക്ഷം അ​തി​ൽ​നി​ന്നു സാ​മ്പ​ത്തി​ക നേ​ട്ട​മു​ണ്ടാ​കും. അ​ത് 1960ലെ ​കേ​ര​ള സ​ര്‍ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ പെ​രു​മാ​റ്റ​ച്ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​മാ​യി ക​ണ​ക്കാ​ക്കാ​വു​ന്ന​താ​ണ്.

നി​ല​വി​ലെ ച​ട്ട പ്ര​കാ​രം സ​ര്‍ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍ക്ക് യു​ട്യൂ​ബ് ചാ​ന​ല്‍ തു​ട​ങ്ങു​ന്ന​തി​ന് അ​നു​മ​തി ന​ല്‍കാ​ന്‍ ക​ഴി​യി​ല്ലെ​ന്നാ​ണ് ഫെ​ബ്രു​വ​രി 3ന് ​പു​റ​ത്തി​റ​ങ്ങി​യ ഉ​ത്ത​ര​വ് വി​ശ​ദ​മാ​ക്കു​ന്ന​ത്.

Share This Post
Exit mobile version