Press Club Vartha

സി​പി​എം ‘ജ​ന​കീ​യ പ്ര​തി​രോ​ധ ജാ​ഥ’​യ്ക്ക് ഇ​ന്ന് തു​ട​ക്കം

തി​രു​വ​ന​ന്ത​പു​രം: സി​പി​എം “ജ​ന​കീ​യ പ്ര​തി​രോ​ധ ജാ​ഥ’ ഇ​ന്ന് കാ​സ​ർ​ഗോ​ഡ് നി​ന്നാ​രം​ഭി​ക്കും. സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാണ് ജാഥ ആരംഭിക്കുന്നത്. 140 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലൂ​ടെ​ ജാഥ കടന്നു പോകും. മാ​ർ​ച്ച് 18നു ​തി​രു​വ​ന​ന്ത​പു​രത്താണ് സ​മാ​പിക്കുക. മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ലെ കു​മ്പ​ള​യി​ൽ വൈ​കി​ട്ടു 4നാണ് ജാഥ ആരംഭിക്കുന്നത്. ​എം.​വി. ഗോ​വി​ന്ദ​ന് പ​താ​ക കൈ​മാ​റി മു​ഖ്യ​മ​ന്ത്രി​യും പൊ​ളി​റ്റ് ബ്യൂ​റോ അം​ഗ​വു​മാ​യ പി​ണ​റാ​യി വി​ജ​യ​ൻ ജാ​ഥ ഉ​ദ്ഘാ​ട​നം ചെ​യ്യും.

സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ്‌ അം​ഗം പി.​കെ. ബി​ജു​വാ​ണ് ജാ​ഥാ മാ​നെ​ജ​ർ. കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം സി.​എ​സ്‌. സു​ജാ​ത, സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ്‌ അം​ഗം എം. ​സ്വ​രാ​ജ്‌, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ജെ​യ്‌​ക്‌ സി. ​തോ​മ​സ്‌, കെ.​ടി. ജ​ലീ​ൽ എം​എ​ൽ​എ എ​ന്നി​വ​ർ സ്ഥി​രാം​ഗ​ങ്ങ​ളാ​ണ്. സ​മാ​പ​ന സ​മ്മേ​ള​നം സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും.

വ​ര്‍ത്ത​മാ​ന​കാ​ല സ്ഥി​തി​ക​ൾ ച​ര്‍ച്ച ചെ​യ്തും ജ​ന​ങ്ങ​ളു​മാ​യി സം​വ​ദി​ച്ചു​മാ​ണ് ഗോ​വി​ന്ദ​ൻ ന​യി​ക്കു​ന്ന ആ​ദ്യ സം​സ്ഥാ​ന​ത​ല പ്ര​ചാ​ര​ണ ജാ​ഥ മു​ന്നോ​ട്ട് പോ​വു​ക. കാ​സ​ര്‍ഗോ​ഡ് ജി​ല്ല​യി​ല്‍ ചെ​ര്‍ക്ക​ള, കു​ണ്ടം​കു​ഴി, കാ​ഞ്ഞ​ങ്ങാ​ട് ,കാ​ലി​ക്ക​ട​വ് എ​ന്നി​വ​ട​ങ്ങ​ളി​ൽ സ്വീ​ക​ര​ണം ന​ൽ​കും. തു​ട​ര്‍ന്ന് ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലേ​ക്ക് പ്ര​വേ​ശി​ക്കും.

കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ​യു​ള്ള രാ​ഷ്‌​ട്രീ​യ പ്ര​ചാ​ര​ണ പ​രി​പാ​ടി എ​ന്ന നി​ല​യ്ക്കാ​ണ് സി​പി​എം ജാ​ഥ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

Share This Post
Exit mobile version