Press Club Vartha

പ്രേം നസീറെന്ന കലാകാരന്റെ മഹത്വം തിരിച്ചറിയണം; മന്ത്രി ആർ ബിന്ദു

തൃശൂർ :- മലയാള സിനിമയെ വാണിജ്യവൽക്കരിക്കുകയും കലാകാരൻമാരുടെ പ്രയാസങ്ങൾ മനസിലാക്കി അവരെ സഹായിക്കുകയും ചെയ്തിരുന്ന മഹാ കലാകാരനായ പ്രേം നസീറിന്റെ മഹത്വം ഇന്നത്തെ സിനിമ ലോകം മനസിലാക്കണമെന്നും കണ്ടു പഠിക്കണമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ആർ.ബിന്ദു അഭിപ്രായപ്പെട്ടു. പ്രേം നസീർ സുഹൃത് സമിതി തൃശൂർ ചാപ്റ്റർ വൈലോപ്പിള്ളി ഹാളിൽ സംഘടിപ്പിച്ച പ്രേം നസീർ സ്മൃതി സംഗമം ഉൽഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ചടങ്ങിൽ വിദ്യാധരൻ മാസ്റ്റർക്ക് പ്രേം നസീർ സംഗീത ശ്രേഷ്ഠ പുരസ്ക്കാരം മന്ത്രി സമർപ്പിച്ചു. സമിതി ജില്ലാ പ്രസിഡന്റ് സത്യൻ കല്ലായി അദ്ധ്യക്ഷത വഹിച്ചു. തപാൽ വകുപ്പ് പുറത്തിറക്കിയ പ്രേം നസീർ മൈ സ്റ്റാമ്പ് പ്രകാശനം ടി.എൻ. പ്രതാപൻ നിർവ്വഹിച്ചു. ചെമ്പൂ കാവ് കൗൺസിലർ റെജി ജോയ്, ഡി.സി.സി. പ്രസിഡണ്ട് ജോസ് വെള്ളൂർ, കലാപ്രേമി ബഷീർ, സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ, പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ, ജില്ലാ ചെയർമാൻ കെ.സലീം, ജോയിന്റ് സെക്രട്ടറി രാജേഷ്, പി.ആർ.ഒ. നൗഷാദ് പാട്ടു കൂട്ടം എന്നിവർ സംബന്ധിച്ചു.

മദർ തെരേസ എഡ്യൂക്കേഷൻ ഡയറക്ടർ അനൂപ് ചന്ദ്രൻ, ഹുസൈൻ ചാരിറ്റബിൾ ചെയർ പേഴ്സൺ ഷൈലാ ബീഗം, എയർബോൺ ഏവിയേഷൻ ഡയറക്ടർ ഷിജു മോഹൻ ,സത്താർ ആദൂർ , ബി. ലൂയിസ്, ഷാനവാസ് എന്നിവർക്ക് മന്ത്രി പുരസ്ക്കാരങ്ങൾ സമർപ്പിച്ചു. തുടർന്ന് ഗാന സന്ധ്യയും ഉണ്ടായിരുന്നു.

Share This Post
Exit mobile version