Press Club Vartha

മനുഷ്യത്വത്തെ ഉറപ്പിക്കാനുളള ഉപാധിയാണ് ശ്രീകരുണാകരഗുരുവിന്റെ സന്ദേശങ്ങൾ- മന്ത്രി വി. അബ്ദു റഹിമാൻ

പോത്തൻകോട്: സ്നേഹവും കാരുണ്യവും സമൂഹത്തിൽ നിന്ന് ചോർത്തിക്കളഞ്ഞ് വെറുപ്പും വിദേഷവും നിറയ്ക്കാൻ സംഘടിത ശ്രമങ്ങൾ നടക്കുന്ന കാലഘട്ടത്തിൽ മനുഷ്യമനസ്സുകളിൽ മനുഷ്യത്വത്തെ ഊട്ടിയുറപ്പിക്കുന്നതിനുളള ഉപാധിയാണ് നവജ്യോതിശ്രീകരുണാകരഗുരുവിന്റെ സന്ദേശങ്ങളെന്ന് കായിക മന്ത്രി വി. അബ്ദു റഹിമാൻ. ശാന്തിഗിരി ആശ്രമത്തിലെ പൂജിതപീഠം സമർപ്പണാഘാഷങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. ഗുരുവിന്റെ ദർശനങ്ങൾക്ക് പ്രസ്കതിയേറുകയാണ്. ദൈവദർശനത്തിന്റെ മാധുര്യമെന്തെന്ന് സാധാരണക്കാരെ ബോധ്യപ്പെടുത്തിയ മഹാഗുരുവാണ് ശ്രീകരുണാകരഗുരുവെന്നും കേവലം വാക്കുകൾക്കപ്പുറമുളള മതേതരചിന്തയുടെ കേന്ദ്രമാണ് ശാന്തിഗിരിയെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അടൂർ പ്രകാശ് എം.പി വിശിഷ്ടാതിഥിയായി. ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി മഹനീയ സാന്നിദ്ധ്യമായി. മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ, എം.എൽ.എ മാരായ കെ.പി.മോഹനൻ, ഡി.കെ.മുരളി, എം.വിൻസെന്റ്, സംസ്ഥാന സഹകരണ ബാങ്ക് യൂണിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻനായർ, മുൻ എം.പി ഡോ.എ.സമ്പത്ത്, സംസ്ഥാന യുവജനകമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോം, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, മുൻ എം.എൽ.എ മാരായ എം.എ.വാഹിദ്, വർക്കല കഹാർ, ആശ്രമം വൈസ് പ്രസിഡന്റ് സ്വാമി നിർമ്മോഹാത്മ ജ്ഞാന തപസ്വി, പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൗലവി, ഗുരുവായൂർ മുത്തുവട്ടൂർ മഹല്ല് ഇമാം സുലൈമാൻ അസ്‌‌ഹരി, സ്വാമി അഭയാനന്ദ, റവ. ഡോ.കെ.ജെയിംസൺ, ഫാ. മിഖേയേൽ പനച്ചിക്കൽ, രാജയോഗിനി ബി.കെ.ബീനാദേവി, ഫയർ & റസ്ക്യൂ സർവ്വീസസ് ഡയറക്ടർ ജനറൽ ഡോ.ബി.സന്ധ്യ ഐ.പി.എസ്, സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ. കെ, സിന്ദൂരം ചാരിറ്റീസ് ചെയർമാൻ സബീർ തിരുമല,മാണിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ, പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.ആർ.അനിൽകുമാർ, ഡോ.ആർ. രാജീവ്, ജോർജ്ജ് സെബാസ്റ്റ്യൻ, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എം.റാസി, ഇ.എ. ഹക്കീം, ദർശൻ സിംഗ്, മഹേഷ് ഗുപ്തൻ, അഡ്വ. എം. മുനീർ, എം.ബാലമുരളി, ദീപ അനിൽ, നെയ്യാറ്റിൻകര സനൽ, എ.എം.റാഫി, അഡ്വ. വെമ്പായം അനിൽകുമാർ, ഷോഫി. കെ, ആർ. സഹീറത്ത് ബീവി, എം.അനിൽകുമാർ, അഭിൻ ദാസ്, കോലിയക്കോട് മഹീന്ദ്രൻ, എം. നക്കീരൻ, പ്രദീപ് കുമാർ ശർമ്മ, ഡോ. അനിൽ നാഗൻ, മണക്കാട് രാമചന്ദ്രൻ, ഷിബു അനൂബക്കർ, ഷാജി ഖാൻ, രോഹിണി.എം, കെ.എസ്.ഷാനവാസ്, ജയൻ പോത്തൻകോട്, ജോജി പനച്ചിമൂട്ടിൽ, എം.എ. ലത്തീഫ്, കെ.കിരൺ ദാസ്, ശിവൻകുട്ടി നായർ, റ്റി.മണികണ്ഠൻ നായർ, എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ജനനി കൃപ ജ്ഞാന തപസ്വിനി സ്വാഗതവും ബ്രഹ്മചാരിണി സുകൃത.എ കൃതജ്ഞതയും പറഞ്ഞു.

ആമ്പാടി കൃഷ്ണപിളള രചിച്ച് ശാന്തിഗിരി പബ്ലിക്കേഷൻസ് പുറത്തിറക്കുന്ന തീർത്ഥയാത്ര സ്മരണകൾ എന്ന് പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങിൽ നടന്നു. പ്രാർത്ഥനാലയത്തിലേക്ക് മക്രാന മാർബിൾ സമർപ്പിച്ച ടി.അശോകനെയും കുടുംബത്തെയും ചടങ്ങിൽ ആദരിച്ചു. ഉച്ചയ്ക്ക് 2 മണിക്ക് നടന്ന പ്രതിനിധി സമ്മേളനം ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്തു. ആർട്സ് & കൾച്ചർ ഹെഡ് സ്വാമി ജനനന്മ ജ്ഞാന തപസ്വി അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ എം.ഡി.ശശികുമാർ, ബ്രഹ്മചാരി മനു.എൻ.എം, ഹിലൻ കുമാർ.കെ.വി, സന്ധ്യാപ്രകാശൻ തുടങ്ങി ആശ്രമത്തിന്റെ വിവിധ സാംസ്കാരിക സംഘടന പ്രതിനിധികൾ സംസാരിച്ചു.

പതിവ് ആഘോഷങ്ങളിൽ നിന്നും വ്യത്യസ്തമായി പരിസ്ഥിതി സൗഹൃദമായാണ് ഇത്തവണത്തെ പൂജിതപീഠം സമർപ്പണാഘോഷങ്ങൾ നടന്നത്. ഫ്ലക്സ് ബോർഡുകളും ഹോർഡിംഗുകളും പൂർണ്ണമായി ഒഴിവാക്കിയും സ്വപിരിച്വൽ സോണിലെ മരത്തണലിൽ സമ്മേളനവേദി ഒരുക്കിയുമാണ് ആശ്രമം മാതൃകയായത്. കാറ്റാടിക്കഴ കൊണ്ട് നിർമ്മിച്ച് പുൽപ്പായ വിരിച്ച ഇരിപ്പിടങ്ങളും വേദിക്ക് നിറവ് പകർന്നു. എൽ.ഇ.ഡി ഭിത്തികൾക്ക് പകരം വേദിക്ക് പിന്നിൽ പല നിറത്തിലുളള ഫ്രെയിമുകളാണ് ഉണ്ടായിരുന്നത്. ഗൃഹാതുരത്വം നിറഞ്ഞു നിന്ന വേദിയിൽ അതിഥികൾക്ക് കുടിവെള്ളം നൽകിയതും മൺ ഗ്ലാസുകളിലാണ് . രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുളള ഗുരുഭക്തരും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലെ പ്രമുഖരും ചടങ്ങുകളിൽ സംബന്ധിച്ചു.

Share This Post
Exit mobile version