Press Club Vartha

കെഎസ്ആര്‍ടിസിയില്‍ 50വയസ് കഴിഞ്ഞവര്‍ക്ക് നിര്‍ബന്ധിത വിആര്‍എസ്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് നിര്‍ബന്ധിത വിആര്‍എസ് ഒരുങ്ങുന്നു. റിപോർട്ടുകൾ പ്രകാരം അന്‍പത് പിന്നിട്ടവര്‍ക്കും 20 വര്‍ഷം സര്‍വീസ് പൂര്‍ത്തിയായവര്‍ക്കും ഇനി സ്വയം വിരമിക്കാം. ഇതിനായി 50 വയസ്സ് പിന്നിട്ട 7,200 ജീവനക്കാരുടെ പട്ടികയാണ് മാനേജ്മെന്റ് തയാറാക്കത്. ഒരാള്‍ക്ക് കുറഞ്ഞത് 15 ലക്ഷം രൂപ നല്‍കാനാണ് നീക്കം. മറ്റ് ആനുകൂല്യങ്ങള്‍ വിരമിക്കല്‍ പ്രായത്തിനുശേഷം നല്‍കും.

വിആർ എസ് നടപ്പാകുന്നതോടുകൂടി ശമ്പളച്ചെലവ് 50 ശതമാനം കുറയ്ക്കാനാവുമെന്നാണ് മാനേജ്മെന്‍റിൻ്റെ കണക്കുകൂട്ടൽ. വിആര്‍എസ് നടപ്പാക്കുന്നതിനായി മാനേജ്മെന്‍റിന് 1080 കോടി രൂപയാണ് വേണ്ടി വരിക. ഈ പദ്ധതി നടപ്പാക്കുന്നതിനായി കെഎസ്ആര്‍ടിസി മാനേജ്മെന്‍റ് ധനവകുപ്പിനെ അറിയിക്കും.

Share This Post
Exit mobile version